Thiruvananthapuram : അനുപമയുടെ (Anupama) കുഞ്ഞിന്റെ ദത്ത് വിവാദത്തിൽ (Adoption Controversy) ദത്ത് നൽകിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ (Government) ഏറ്റെടുക്കണമെന്ന ആവശ്യവുമായി അനുപമ രംഗത്തെത്തി. നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും അനുപമ വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തിൽ നിന്ന് ശിശുക്ഷേമ (Child Welfare) സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ലിയുസി ചെയർപേഴ്സണെയും മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
അന്വേഷണം പൂർത്തിയാകുന്നത് വരെ ഇരുവരെയും മാറ്റി നിർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണ വിധേയരായ ആളുകളെ മാറ്റി നിർത്താതെ അന്വേഷണം നടത്തുന്നത് ശെരിയല്ലെന്നും അനുപമ പറഞ്ഞു. മന്ത്രി വീണ ജോർജ് കേസ് മുൻവിധികൾ ഇല്ലാതെ അന്വേഷിക്കുമെന്ന് വാക്ക് തന്നിരുന്നെന്നും, ആരോപണ വിധേയരായവർ മാറ്റി നിർത്താത് അന്വേഷണത്തെ ബാധിക്കുമെന്നും അനുപമ വ്യക്തമാക്കി .
അതേസമയം സംഭവത്തിൽ വീണ്ടും അനുപമ പരാതി നൽകി. ഡിജിപിക്കും (DGP) ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമാണ് (Child Welfare Committee) അനുപമ പരാതി നൽകിയത്. തന്റെ കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോ എന്ന് ആശങ്കയുണ്ടെന്നാണ് അനുപമ ഡിജിപിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും നൽകിയ പരാതിയിൽ പറയുന്നത്.
ദത്ത് വിവാദത്തിൽ കോടതി നടപടി പൂർത്തിയാകും വരെ സർക്കാർ സംരക്ഷണയിൽ കുഞ്ഞിനെ നോക്കണമെന്ന് അനുപമ ആവശ്യപ്പെടുന്നുണ്ട്. കുഞ്ഞിനെ അപയാപ്പെടുത്താൻ ശ്രമിക്കുമെന്ന സംശയമുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമ പരാതിയിൽ വ്യക്തമാക്കി.
കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെയ്ക്കാൻ കുടുംബ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ സർക്കാരിന്റെ അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നായിരുന്നു അനുപമയുടെ ആരോപണം. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...