Kochi : മോൻസൺ മാവുങ്കലിന്റെ (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ (Fraud Case) അനിത പുല്ലയിലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. പ്രവാസി മലയാളിയാണ് അനിത പുല്ലയിൽ. വീഡിയോ കാൾ വഴിയാണ് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതുകൂടാതെ അനിതയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ക്രൈം ബ്രാഞ്ച് അനിതയെ ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ചിന്റെ നിഗമനം അനുസരിച്ച് മോൻസൺ മാവുങ്കലിന്റെ പലയിടപാടുകളും അനിതയുടെ സഹായത്തോടെയാണ്.
മുമ്പ് ഡ്രൈവറായി പ്രവർത്തിച്ചിരുന്ന അജി, മോൺസൺ മാവുനക്കലിന്റെ സകല ഇടപാടുകളെ കുറിച്ചും അനിതയ്ക്ക് അറിയാമെന്ന് അറിയിച്ചിരുന്നു. ഇതുകൂടാതെ മോൻസൺന്റെ മ്യൂസിയം അനിത ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പല ഉന്നതറിയുമ്മ മോൺസ്ൺ മാവുങ്കാലിന് പരിചയപ്പെടുത്തി കൊടുത്തതും അനിതയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്.
ALSO READ: Monson Mavunkal| പുരാവസ്തുമാത്രമല്ല, മോൻസനെതിരെ പോക്സോ കേസും
അതേസമയം പുരാവസ്തു തട്ടിപ്പ്ക്കേസ് മാത്രമല്ല മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസും രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മോൻസനെതിരെയുള്ള പരാതി. പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് (Ernakulam North Police) കേസെടുത്തിരിക്കുന്നത്.
സംഭവം നടന്ന കലൂരിലെ വീട് കൂടാതെ കൊച്ചിയിലെ മറ്റൊരു വീട്ടിലും പീഡനം നടന്നുവെന്നാണ് കണ്ടെത്തൽ. കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതി മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നിവെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകി.
നിലവിൽ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ മോൻസൻറെ എല്ലാ തട്ടിപ്പുകളും അന്വേഷിക്കുന്നത്.മോൻസനുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...