AKG Centre attack: എ.കെ.ജി സെന്‍ററിന് കല്ലെറിയും; ഫേസ്ബുക്കിൽ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

 അന്തിയൂർ കോണം സ്വദേശി റിച്ചു സച്ചു ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 06:51 AM IST
  • എകെജി സെന്‍റർ ആക്രമിച്ച കേസിൽ സംശയത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
  • അന്തിയൂർ കോണം സ്വദേശി റിച്ചു സച്ചു ആണ് അറസ്റ്റിലായത്.
  • ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
  • കന്‍റോമെൻറ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
AKG Centre attack: എ.കെ.ജി സെന്‍ററിന് കല്ലെറിയും; ഫേസ്ബുക്കിൽ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എകെജി സെന്‍റർ ആക്രമിച്ച കേസിൽ സംശയത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. അന്തിയൂർ കോണം സ്വദേശി റിച്ചു സച്ചു ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്‍റോമെൻറ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. എ കെ.ജി സെന്റർ മുതൽ കുന്നുകുഴി വരെയുള്ള പരമാവധി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

Also Read: എകെജി സെന്‍റർ ആക്രണം; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ കസ്റ്റഡിയിൽ

പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിനിടെ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വഴിക്ക് വെച്ച് മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ ബോംബെറിഞ്ഞയാൾക്ക് കൈമാറി. ഇയാൾ പിന്നീട് തിരിച്ചു പോയി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. 

പിന്നീട് വന്നാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇയാൾ സഞ്ചരിച്ചത് ചുവന്ന നിറമുള്ള സ്കൂട്ടറിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. ഇരുമുന്നണികളും പരസ്പരം കുറ്റപ്പെടുത്തകയും പ്രതിഷേധ സമരങ്ങൾ നടത്തുകയുമാണ്. 

AKG Centre Bomb Attack: എകെജി സെന്റററിനു നേരെ ബോംബേറ്

തിരുവനന്തപുരം: AKG Centre Bomb Attack: എ കെ ജി സെന്ററിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.  ബൈക്കിലെത്തിയ ഒരാളാണ് എ കെ ജി സെന്റിന് നേരെ ബോംബേറിഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന്  പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും  ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയയാള്‍ രക്ഷപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News