എയർ ഇന്ത്യയുടെ സർവർ ഹാക്ക് ചെയ്തു: ചോർന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങൾ

2011 ആഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 20 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2021, 09:00 AM IST
  • 2011 ആഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 20 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്
  • മറ്റ് അഞ്ച് വിമാന കമ്പനികളിലും ഡാറ്റ ചോർച്ചയുണ്ടായിട്ടുണ്ട്.
  • ഇന്ത്യ കൂടാതെ മലേഷ്യന്‍ എയര്‍ലൈന്‍സ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ അഞ്ചിലധികം വിമാന സര്‍വീസുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്
  • പാസ്പോര്‍ട്ട് ഉൾപ്പടെ മാറ്റണമെന്നാണ് എയര്‍ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്
എയർ ഇന്ത്യയുടെ സർവർ ഹാക്ക് ചെയ്തു: ചോർന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങൾ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ (Air India) ഇൻറർനെറ്റ് സെർവർ ഹാക്ക് ചെയ്തതതായി വിവരം. 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. യാത്രക്കാരുടെ പാസ്പോർട്ട്,ക്രെഡിറ്റ് കാർഡ് തുടങ്ങിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.

നിലവിലെ കണ്ടെത്തൽ പ്രകാരം 2011 ആഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 20 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതിനൊപ്പം മറ്റ് അഞ്ച് വിമാന കമ്പനികളിലും ഡാറ്റ ചോർച്ചയുണ്ടായിട്ടുണ്ട്.

ALSO READ: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

എയര്‍ ഇന്ത്യ കൂടാതെ മലേഷ്യന്‍ എയര്‍ലൈന്‍സ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ അഞ്ചിലധികം വിമാന സര്‍വീസുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. വിവരങ്ങള്‍ ചോര്‍ന്നതിനെ തുടർന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അയച്ച ഇ മെയിലിലാണ് വിവരങ്ങൾ പുറത്തു വന്നത്. 

ALSO READ: Sexual Assault Case: ലൈംഗിക പീഡനക്കേസിൽ തരുൺ തേജ്പാലിനെ കോടതി വെറുതെവിട്ടു

പാസ്പോര്‍ട്ട് ഉൾപ്പടെ മാറ്റണമെന്നാണ് എയര്‍ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഫെബ്രുവരി 25നാണ് വിവരങ്ങള്‍ ചോര്‍ന്നത്. തുടർന്ന് കമ്പനി തന്നെ നടത്തിയ അന്വേഷണത്തിലാണ് വിവര ചോർച്ചയുടെ വലുപ്പം മനസ്സിലായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News