Crime News: രേഖകളിൽ കൃത്രിമം കാട്ടി 2500 രൂപ തട്ടിയ കൃഷി ഓഫീസർക്ക് 3 വർഷം തടവും പിഴയും!

Crime News: കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. പി. പളനിയെ കരിമ്പ് കൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 12:07 PM IST
  • രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് 3 വര്‍ഷം തടവും 20000 രൂപ പിഴയും
  • ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫീസറായിരുന്ന പി. പളനിയ്ക്കാണ് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്
Crime News: രേഖകളിൽ കൃത്രിമം കാട്ടി 2500 രൂപ തട്ടിയ കൃഷി ഓഫീസർക്ക് 3 വർഷം തടവും പിഴയും!

ഇടുക്കി: രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് 3 വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫീസറായിരുന്ന പി. പളനിയ്ക്കാണ് അഴിമതി നിരോധനവകുപ്പ് പ്രകാരം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. 5 കര്‍ഷകര്‍ക്ക് കൃഷിക്കുള്ള കരിമ്പിന്‍ വിത്ത് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടത്തിയാണ് ഇയാള്‍ 2500 രൂപ തട്ടിയെടുത്തതെന്നതാണ് കേസ്.

Also Read: കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

എന്നാൽ കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. പി. പളനിയെ കരിമ്പ് കൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി കെവി ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് ഇൻസ്പെക്ടർമാരായ എസി ജോസഫ്, ജിൽസൺ മാത്യു എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. കുറ്റപത്രം സമർപ്പിച്ചത് ഇടുക്കി വിജിലൻസ് ഡിവൈഎസ്പി പി.ടി. കൃഷ്ണൻകുട്ടിയാണ് . പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വിഎ. സരിതയാണ് ഹാജരായത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News