Bomb Attack: തിരുവനന്തപുരത്തെ ബോംബാക്രമണം; മൂന്നുപേർ കസ്റ്റഡിയിൽ!

Crime News: മാരകായുധങ്ങളുമായി പത്തരയോടുകൂടി കാറിലെത്തിയ നാലംഗ സംഘമാണ് മാടൻവിള ജങ്‌ഷനിൽ നിന്നവർക്കുനേരേയും വീടുകളിലേക്കും നാടൻ ബോംബെറിഞ്ഞതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 01:18 PM IST
  • പെരുമാതുറ മാടൻവിളയിൽ ബോംബെറിഞ്ഞ സം​ഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ
  • ഇന്നലെ രാത്രിയാണ് ചിറയൻകീഴിലേക്കുള്ള വഴിയിലുള്ള വീടുകൾക്കും യുവാക്കൾക്കും നേരെ ബോംബേറുണ്ടായത്
Bomb Attack: തിരുവനന്തപുരത്തെ ബോംബാക്രമണം; മൂന്നുപേർ കസ്റ്റഡിയിൽ!

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ ബോംബെറിഞ്ഞ സം​ഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ. ചിറയൻകീഴ്, ആറ്റിങ്ങൽ സ്വദേശികളാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതികളാനിന്നാണ് റിപ്പോർട്ട്.  ഇന്നലെ രാത്രിയാണ് പെരുമാതുറയിൽ നിന്നും ചിറയൻകീഴിലേക്കുള്ള വഴിയിലുള്ള വീടുകൾക്കും യുവാക്കൾക്കും നേരെ ബോംബേറുണ്ടായത്. 

Also Read:  പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്

മാരകായുധങ്ങളുമായി പത്തരയോടുകൂടി കാറിലെത്തിയ നാലംഗ സംഘമാണ് മാടൻവിള ജങ്‌ഷനിൽ നിന്നവർക്കുനേരേയും വീടുകളിലേക്കും നാടൻ ബോംബെറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇവർ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ഒരു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.  രണ്ടു യുവാക്കൾക്ക് അക്രമത്തിൽ പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കായിരുന്നു പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി. മൂന്നു വീടുകളുടെ ചില്ലുകൾക്കാണ്  ബോംബേറിൽ കേടുപാടുകളുണ്ടായത് . 

Also Read: Budh Uday: ബുധന്റെ ഉദയത്തോടെ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കുതിച്ചുയരും

എന്തിനാണ് പ്രതികൾ ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ട്. മയക്കുമരുന്ന് ലോബിയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥലത്ത് തർക്കമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News