കൊല്ലാൻ ഉദ്ദേശിച്ചത് മറ്റൊരാളെ മരിച്ചത് സുഹൃത്ത്; മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്

ചികിത്സയിലുള്ള മറ്റുള്ളവരുടെ മൊഴിയാണ് സംഭവത്തിൽ വഴിത്തിരിവായത്

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 06:34 PM IST
  • സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്
  • ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട്
  • ജനുവരി എട്ടിന് രാവിലെയാണ് അടിമാലിയിൽ സംഭവം നടക്കുന്നത്
കൊല്ലാൻ ഉദ്ദേശിച്ചത് മറ്റൊരാളെ മരിച്ചത് സുഹൃത്ത്;  മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്

ഇടുക്കി: വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനായിരുന്നു സുധീഷിൻറെ പ്ലാൻ. ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇത് കൊടുത്തത് സുധീഷ് തന്നെയാണ്. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്.

ജനുവരി എട്ടിന് രാവിലെയാണ് അടിമാലിയിൽ സംഭവം നടക്കുന്നത്. സമീപ പ്രദേശമായ അഫ്സരകുന്നിൽ നിന്നും വീണ് കിട്ടിയ മദ്യം അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിക്കുകയും അവശനിലയിലാവുകയുമായിരുന്നു. ആദ് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ജനുവരി 12 നാണ് അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ മരിച്ചത്. 

ചികിത്സയിലുള്ള മറ്റുള്ളവരുടെ മൊഴിയാണ് സംഭവത്തിൽ വഴിത്തിരിവായത്. സുധീഷാണ് വഴിയിൽ കിടന്ന് കിട്ടിയെന്ന് പറഞ്ഞ് മദ്യം  തന്നതെന്ന് ഇവർ പറഞ്ഞതോടെ അന്വേഷണം സുധീഷിലേക്ക് തിരിയുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ മദ്യക്കുപ്പി കത്തിച്ച നിലയിൽ കണ്ടെത്തിയതോടെ കേസ് മറ്റൊരു തലത്തിലേക്ക് എത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റ സമ്മതം കൂടി നടത്തിയതോടെ കേസിൻറെ ചുരുൾ അഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News