തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധ ഗൂഡാലോചന കേസിൽ ആരോപണ വിധേയനായ ദിലീപിനെക്കുറിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ നിർണായക വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് രാഹുൽ ഈശ്വർ. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം.
നമ്പി നാരായണനെയും ശശിതരൂരിനെയും ഷാരൂഖ് ഖാനെയും വേട്ടയാടിയത് പോലെ ദിലീപിനെയും കേസിൽ മനപൂർവ്വം പെടുത്താൻ ശ്രമം നടക്കുകയാണ്. പൊലീസിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിലൂടെ സഹായകമാകുമെന്നും രാഹുൽ ഈശ്വർ സി മലയാളം ന്യൂസിനോട് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
പൾസർ സുനിയും ദിലീപുമായി നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ വ്യാജമായി പ്രചരിപ്പിച്ചതാണെന്ന് ഇതിനോടകം തന്നെ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നു. ദിലീപിനെ ഇനിയും വേട്ടയാടുന്നതിൽ എന്തർത്ഥമാണുള്ളത്. നമ്പി നാരായണനെയും ശശി തരൂരിനെയും ഷാരൂഖാനെയും മകനെയും വേട്ടയാടിയത് പോലെ ദിലീപിനെ വേട്ടയാടാനാണ് ശ്രമം നടക്കുന്നത്.- രാഹുൽ ഈശ്വർ പറഞ്ഞു.
ദിലീപിനെതിരെ ചെയ്തത് വൻ ദ്രോഹമാണ്. കാവ്യയെയും മകളെയും വരെ ഇതിൽ ഉൾപ്പെടുത്തി. ഓരോ കള്ളങ്ങളും ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ വരുമ്പോൾ ആഹാ എന്നും ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ വരുമ്പോൾ ഓഹോ എന്നുമാണ് കാര്യങ്ങളെന്നും അദ്ദേഹം വിമർശിച്ചു.
ALSO READ : VD Satheesan: വിഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ; ചിത്രം പുറത്ത്
ദിലിപിനെ അറസ്റ്റ് ചെയ്തതിൽ പൊലിസിന് തെറ്റുപറ്റിയെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധിപ്പിക്കുന്ന പല തെളിവുകളും പൊലീസ് സൃഷ്ടിച്ചതാണ്. പൾസർ സുനി മറ്റ് നടിമാരെയും സമാന രീതിയിൽ ഉപദ്രവിച്ചത് അറിയാമെന്നുമാണ് ശ്രീലേഖയുടെ അവകാശവാദം. മുൻജയിൽ മേധാവിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...