കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actor Attack Case) പ്രതിയായ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ് (Raid In Dileep's House). ആലുവയിലെ പത്മസരോവരം വീട്ടിലാണ് പരിശോധന. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിക്ക് പിന്നാലെയാണ് പോലീസിന്റെ പരിശോധന. ചില സുപ്രധാന തെളിവുകൾ കണ്ടെത്താൻ വേണ്ടിയാണ് അന്വേഷണസംഘം റെയ്ഡിനായി എത്തിരിക്കുന്നതെന്നാണ് സൂചന. ദിലീപിന്റെ ഫോൺ സ്വിച്ച് ഓഫാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കോടതി അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരിയെത്തിയാണ് വീട് തുറന്നത്. പിന്നാലെ ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസും സഹോദരൻ അനൂപും ആലുവയിലെ വീട്ടിലേക്കെത്തി.
പുറത്ത് നിന്ന് അടച്ചിട്ട വീടിന്റെ ഗേറ്റ് ചാടി കടന്നാണ് അന്വേഷണ സംഘം ഉള്ളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പിന്നീട് സഹോദരി എത്തി ഗേറ്റ് തുറക്കുകയായിരുന്നു.
ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടായിരുന്നു എന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകൻ പോലീസിന് കഴിഞ്ഞ ദിവസം മൊഴി നൽകിയത്. ഏകദേശം ആറു മണിക്കൂറോളമാണ് മൊഴി എടുക്കൽ നീണ്ട് നിന്നത്. ഇതിന് പിന്നാലെയാണ് പോലീസ് പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്.
ഇത് ഒരു ബ്രേക്കിങ് ന്യൂസാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...