കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നും രാവിലെ 9 മണിക്ക് ഹാജരാകാനാണ് ദിലീപ് (Dileep) ഉൾപ്പെടെയുള്ള അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന രൂപരേഖ ഇന്നലെ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
ആദ്യ ദിവസമായ ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതികളെ പറഞ്ഞുവിട്ടത്. ഇന്നലെ ചോദ്യം ചെയ്തപ്പോൾ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ദിലീപിനുണ്ടായിരുന്നത് (Dileep) എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.
എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ച് പേരെയും വെവ്വേറെ ഇരുത്തി അഞ്ച് പോലീസ് സംഘങ്ങളാണ് ചോദ്യം ചെയ്തത്. ഇന്നലത്തെ മൊഴികളിലെ വൈരുധ്യം മുൻ നിർത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ. ഇന്നലെ പ്രതികളായ സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.
ഇതിനിടയിൽ നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. പക്ഷെ സർക്കാരിന്റെ ഈ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Also Read: അസമിലെ പരമോന്നത സിവിലിയൻ ബഹുമതി 'അസം ബൈഭവ്' രത്തൻ ടാറ്റയ്ക്ക്
സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘം വാടകയ്‌ക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്നും ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...