Kochi : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരാണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ സർക്കാരിന് ഗൂഢോദ്ദേശം ഉണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഈ അവസരത്തിലാണ് ഇതിനെ എതിർത്ത് കൊണ്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
വിചാരണ വേഗം തന്നെ പൂർത്തിയാക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അത്പോലെ തന്നെ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാനാകില്ലെന്നും, തുടരന്വേഷണം വിചാരണ വൈകിപ്പിക്കാൻ വേണ്ടി മാത്രമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.
ALSO READ: Actress Attack| ദിലീപിൻറെ ജാമ്യ ഹർജി: കസ്റ്റഡി ആവശ്യമില്ല എന്ന് പറയാനാകുമോ? കോടതി
ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് ആരോപിച്ചു. അതേസമയം ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സർക്കാരിന്‍റെ അപേക്ഷ നാളെ പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നു. കേസിന്റെ വിചാരണ പതിനാറിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ALSO READ: Actor Dileep | ഗൂഡാലോചന കേസ്, ക്രൈംബ്രാഞ്ചിന്റെ ചോദ്യമുനയിൽ ദിലീപ്
അതെ സമയം നടൻ ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് തുടർന്ന് വരികെയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നത് മാത്രമല്ല ദിലീപ് നിസഹകരിച്ചാലും അത് അന്വേഷണത്തിന് ഗുണമാകുമെന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. കോടതി നിർദേശ പ്രകാരമാണ് ചോദ്യം ചെയ്യുന്നത്. നിസഹകരണം ഉണ്ടായാൽ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...