Acid Attack : കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; യുവതിക്കൊപ്പമുണ്ടായിരുന്നവർക്കും പൊള്ളലേറ്റു

Kannur Acid Attack : ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബസ് സ്റ്റേപ്പിലേക്ക് വരുന്ന വഴിയിലാണ് ലാബ് ജീവനക്കാരനായ അഷ്ക്കർ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 08:38 PM IST
  • മുനസിഫ് കോടതി ജീവനക്കാരിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്
  • യുവതിയുടെ മുഖത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റു
Acid Attack : കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; യുവതിക്കൊപ്പമുണ്ടായിരുന്നവർക്കും പൊള്ളലേറ്റു

കണ്ണൂർ: തളിപ്പറമ്പിൽ കോടതി ജീവനക്കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയുടെ സമീപത്തുണ്ടായിരുന്ന മറ്റു രണ്ട് പേർക്കും പൊള്ളലേറ്റു. കൂവോട് സ്വദേശിനി കെ. ഷാഹിദയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീൺ ജോസഫ്, പത്രവിതരണക്കാരനായ ജബ്ബാർ എന്നിവർക്കും ആസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു. സംഭവത്തിൽ സർ സയ്യിദ് കോളജിലെ ലാബ് ജീവനക്കാരൻ മുതുകുടയിലെ അഷ്ക്കറിനെ നാട്ടുകാർ പിടികൂടി പോലീസിന് ഏൽപ്പിച്ചു.

ഇന്ന് തിങ്കളാഴ്ച്ച വൈകിട്ട്  അഞ്ച് മണിയോടെയാണ് യുവതിക്ക് നേരെ ആസിഡ് അക്രമണമുണ്ടാകുന്നത്. മുൻസിഫ് കോടതിയിലെ ടൈപ്പിസ്റ്റായ ഷാഹിദ ജോലി കഴിഞ്ഞ് സഹപ്രവർത്തകൻ പ്രവീൺ ജോസഫിനോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നതിനിടെയാണ് അഷ്കർ ആസിഡ് ഒഴിച്ചത്. മജിസ്ട്രേറ്റ് കോടതിയിലെ ഓഫിസ് അസിസ്റ്റന്റെ ജീവനക്കാരനാണ് പ്രവീൺ. ഇവർക്ക് സമീപം നിൽക്കുവായിരുന്ന പത്രവിതരണക്കാരനായ ജബ്ബാറിനും പൊള്ളലേൽക്കുകയായിരുന്നു. 

ALSO READ : Crime News: മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കാമുകി അറസ്റ്റിൽ!

കോടതിക്ക് സമീപം ന്യൂസ് കോർണർ ജംങ്ഷനിലെത്തിയപ്പോഴാണ് അഷ്ക്കർ കൈയ്യിൽ കരുതിയ ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഷാഹിദ ബഹളം വച്ചതോടെ നാട്ടുകാർ അഷ്ക്കറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഷാഹിദയുടെ കൂടെയുണ്ടായിരുന്ന പ്രവീണിന്റെ കാലിന് പൊള്ളലേൽക്കുകയായിരുന്നു. ഷാഹിദയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുമെല്ലാം പൊളളലേറ്റിട്ടുണ്ട്. മൂന്ന് പേരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരനായ അഷ്ക്കർ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തിൽ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയും ഷാഹിദയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. അടുത്തിടെ ഇരുവരം അകൽച്ചയിലായി. ഇതെ തുടർന്നുള്ള വൈരാഗ്യത്തിലാണ് അഷ്ക ആസിഡ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലിസ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News