Crime news: എട്ടോളം അബ്കാരി കേസുകള്‍, പോലീസ് കേസുകള്‍ വേറെയും; പ്രതി കോയമ്പത്തൂരില്‍ പിടിയില്‍

Abkari case accused arrested in Coimbatore: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ പ്രഭാകരന്റെ പേരിൽ പോലീസ് കേസുകളുമുണ്ടെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 09:03 PM IST
  • എക്സൈസ് സംഘം കോയമ്പത്തൂരില്‍ നിന്നുമാണ് പ്രഭാകരനെ പിടികൂടിയത്.
  • എട്ടോളം അബ്കാരി കേസുകള്‍ പ്രഭാകരന്റെ പേരില്‍ ഉള്ളതായാണ് വിവരം.
  • പ്രത്യേക ടീമിനെ പ്രഭാകരനെ വലയിലാക്കുവാനായി നിയമിച്ചിരുന്നു.
Crime news: എട്ടോളം അബ്കാരി കേസുകള്‍, പോലീസ് കേസുകള്‍ വേറെയും; പ്രതി കോയമ്പത്തൂരില്‍ പിടിയില്‍

നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ഇടുക്കി മൂന്നാർ നയമക്കാട് പ്രഭാകരന്‍ അറസ്റ്റിലായി. എക്സൈസ് സംഘം കോയമ്പത്തൂരില്‍ നിന്നുമാണ് പ്രഭാകരനെ പിടികൂടിയത്. വിവിധ എക്‌സൈസ് ഓഫീസുകളിലായി എട്ടോളം അബ്കാരി കേസുകള്‍ പ്രഭാകരന്റെ പേരില്‍ ഉള്ളതായാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പ്രത്യേക ടീമിനെ പ്രഭാകരനെ വലയിലാക്കുവാനായി നിയമിച്ചിരുന്നു.

മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ വെസ്റ്റ് ഡിവിഷനിലാണ് മുമ്പ് പ്രഭാകരന്‍ താമസിച്ചിരുന്നത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. വിവിധ എക്‌സൈസ് ഓഫീസുകളിലായി എട്ടോളം അബ്കാരി കേസുകള്‍ പ്രഭാകരന്റെ പേരിലുണ്ട്. പോലീസ് കേസുകള്‍ വേറെയും. കാപ്പാ നിയമപ്രകാരം കുറച്ച് നാള്‍ പ്രഭാകരന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. നിലവില്‍ മൂന്ന് അറസ്റ്റ് വാറണ്ടുകള്‍ പ്രഭാകരന്റെ പേരില്‍ ഉള്ളതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറിനിന്നു; ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മേൽ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഒരു പ്രത്യേക ടീമിനെ പ്രഭാകരനെ വലയിലാക്കുവാനായി നിയമിച്ചിരുന്നു. ഈ സംഘത്തിന്റെ കൃത്യമായ പ്രവര്‍ത്തനമാണ് പ്രഭാകരന്‍ നിലവില്‍ എവിടെയെന്ന് കണ്ടെത്താനും കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കാനും സഹായിച്ചത്. ചെറുകിട മദ്യവില്‍പ്പനക്കാരനില്‍ നിന്നും വ്യാജമദ്യ ലോബിയുടെ തലപ്പത്തേക്ക് വളര്‍ന്നതാണ് പ്രഭാകരന്റെ ചരിത്രം. പ്രഭാകരന്‍ പിടിയിലായതോടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം തുടര്‍ നടപടികളാരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News