Crime: മലയാറ്റൂരിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു

Stabbed to death in Malayattur: കടപ്പാറ സ്വദേശിയായ ടിന്റോ ആണ് മരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 08:22 PM IST
  • ബന്ധുവാണ് ടിന്റോയെ കുത്തിയത്.
  • ബജികടയിൽ ജോലി ചെയ്യുകയാണ് ബന്ധു.
  • ബന്ധു ടോമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Crime: മലയാറ്റൂരിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു

മലയാറ്റൂരിലുണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ബന്ധുവായ ടോമി ആണ് കുത്തിയത്. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. 

ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കടയിൽ സഹായിയായി ജോലി ചെയ്യുകയാണ്. വൈകുന്നേരം കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. ടോമിയെ പോലീസ് അറസ്റ്റു ചെയ്തു.

ALSO READ: കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് 2000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

കോതമംഗലത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; 13 അടിയോളം നീളം

കോതമംഗലം: കോതമംഗലത്ത് ഭൂതത്താൻകെട്ടിലെ റിസോട്ടിനു സമീപത്തു നിന്നും രാജ വെമ്പാലയെ പിടികൂടി. 13 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റഫ്യൂജി സെൻററിലേക്ക് മാറ്റി.

കോതമംഗലത്ത് വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലെ റിസോട്ടിനു സമീപത്തു നിന്നാണ് 13 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. ഒരാഴ്ചയായി ഭൂതത്താൻകെട്ടിലെ ജനവാസ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ രാജ വെമ്പാലയെയാണ്  തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസർ സി.ടി. ഔസേഫിൻറെ നേതൃത്വത്തിലുള്ള സംഘമെത്തി പിടികൂടിയത്.

വെളളപ്പൊക്കത്തിന് ശേഷം ഈ മേഖലയിൽ നിന്ന് പിടിക്കുന്ന പതിനൊന്നാമത്തെ രാജവെമ്പാലയാണിതെന്ന് പാമ്പിനെ പിടിക്കാൻ നേതൃത്വം നൽകിയ മാർട്ടിൻ പറഞ്ഞു. പിടികൂടിയ പാമ്പിനെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റഫ്യൂജി സെൻററിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News