മലപ്പുറം: കീഴ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ രാജേഷ് മൻജി (36) ആണ് ശനിയാഴ്ച( മെയ് 13)പുലർച്ചെ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതികളായ ഒൻപതുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മോഷണത്തിനെത്തിയപ്പോൾ ആണ് രാജേഷിനെ മർദിച്ചതെന്നാണ് കസ്റ്റഡിയിൽ എടുത്ത വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും നൽകിയ മൊഴി. കൈ പിന്നിൽകെട്ടിയിട്ട് രണ്ട് മണിക്കൂറോളളാണ് രാജേഷിനെ മർദിച്ചതെന്നും പ്രതികൾ സമ്മതിച്ചു.
ALSO READ: പുഴയിൽ വീണ് മൂന്ന് കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി