Maharashtra Crime News: മുഖം ആ‍സിഡ് ഒഴിച്ച് വികൃതമാക്കി; 13 കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ മുറിയിൽ കണ്ടെത്തി

13 years old girl crime in Maharashtra: പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് ചില താമസക്കാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 05:03 PM IST
  • പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
  • ജൽന ജില്ലയിൽ നിന്നുള്ളയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു.
Maharashtra Crime News: മുഖം ആ‍സിഡ് ഒഴിച്ച് വികൃതമാക്കി; 13 കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ മുറിയിൽ കണ്ടെത്തി

മഹാരാഷ്ട്ര: താനെ ജില്ലയിൽ 13 വയസുകാരിയെ ആളൊഴിഞ്ഞ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് ചില താമസക്കാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 13 ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയതായും തട്ടിക്കൊണ്ടുപോകലിന് കല്യാൺ പോലീസ് കേസെടുത്തതായും ബന്ധപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ALSO READ: ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ

പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ മൊബൈൽ ഫോണുകളിലൊന്ന് 22 വയസ്സുള്ള ഒരാളുടേതാണെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഷഹാദിലെ റെയിൽവേ ട്രാക്കിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) മൃതദേഹം കണ്ടെത്തി. ജൽന ജില്ലയിൽ നിന്നുള്ളയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News