ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 14കാരിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു വന്നു; എറണാകുളത്ത് 21കാരൻ അറസ്റ്റിൽ

ഷാഹുൽ ഹമീദ് ഫേസ്ബുക്ക് വഴിയാണ് 14കാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പ്രതി പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും വിളിച്ചിറക്കി എറണാകുളത്തേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 10:13 PM IST
  • എറണാകുളം പറവൂർ സ്വദേശി ഷാഹുൽ ഹമീദിനെയാണ് പോലീസ് പിടികൂടിയത്
  • മാതാപിതാക്കളുടെ പരാതിയിൽ അയിരൂർ സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയെ കാണ്മാനില്ലയെന്ന് ഡിസംബർ മൂന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
  • പെൺകുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിംഗ് വിവരങ്ങൾ പോലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 14കാരിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു വന്നു; എറണാകുളത്ത് 21കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : പതിനാലുകാരിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്ന യുവാവ് അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി ഷാഹുൽ ഹമീദിനെയാണ് പോലീസ് പിടികൂടിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തിരുവനന്തപുരം അയിരൂർ  സ്വദേശിനിയായ പെൺകുട്ടിയ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു വരികയായിരുന്നു യുവാവ്. 

മാതാപിതാക്കളുടെ പരാതിയിൽ അയിരൂർ സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയെ കാണ്മാനില്ലയെന്ന് ഡിസംബർ മൂന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനൊപ്പം എറണാകുളത്തേക്ക് പോയെന്ന് കണ്ടെത്തിയത്. പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.  

ALSO READ : Crime: മന്ത്രവാദത്തിന്‍റെ മറവിൽ പീഡന ശ്രമം; പ്രതി പിടിയില്‍

പെൺകുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിംഗ് വിവരങ്ങൾ പോലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയുമായി പ്രതി ട്രെയിൻ മാർഗ്ഗം എറണാകുളത്തു എത്തുകയായിരുന്നു. പിന്നീട് ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ച് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഷാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News