തിരുവനന്തപുരം: 19 വയസുകാരിയോട് അയൽവാസി അപമര്യാദയായി പെരുമാറിയതായി പരാതി. കാട്ടാക്കട പന്നിയോട് സ്വദേശിനിയോട് സമീപവാസിയായ മോഹനൻ അശ്ലീല ചുവയോടെ സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കാട്ടാക്കട പോലീസിലാണ് പരാതി നൽകിയത്. രാവിലെ കടയിലേക്ക് സാധനം വാങ്ങാൻ പോകുകയായിരുന്ന പെൺകുട്ടിയോട് മോഹനൻ മോശമായി പെരുമാറുകയായിരുന്നുവെന്ന് പെൺകുട്ടിയും പിതാവും പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ പെൺകുട്ടി കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവിനെയും മോഹനൻ മർദ്ദിച്ചു. കോടാലി കൊണ്ട് മാതാവിനെ വെട്ടാനുള്ള പ്രതിയുടെ ശ്രമം പെൺകുട്ടി തടഞ്ഞു. ഇതിനിടെ കുട്ടിയുടെ കഴുത്തിൽ ഇയാൾ മർദ്ദിക്കുകയും ചെയ്തു. നാളുകളായി ഇയാൾ പെൺകുട്ടിയോട് മോശം രീതിയിൽ പെരുമാറാൻ തുടങ്ങിയിട്ട് എന്നും പിതാവ് പറയുന്നു. പെൺകുട്ടിയെ തുടർ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.