POCSO Case : ബന്ധുവീട്ടിലായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്

പൊതു സ്ഥലത്ത് വച്ച് അധ്യാപികയായ പെൺകുട്ടിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും കൂടിയാണ് ഇയാൾ  

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 08:19 PM IST
  • പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അതികഠിന തടവ് അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു.
  • 2016 ഏപ്രിൽ - മെയ് മാസത്തിനിടയ്ക്ക് സ്കൂൾ വേനൽ അവധി സമയത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്
POCSO Case : ബന്ധുവീട്ടിലായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്

തിരുവനന്തപുരം : 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയും 25,000 രൂപ പിഴയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്. കാട്ടാക്കട പരുത്തിപ്പള്ളിയിൽ ഉണ്ണി എന്ന വിളിക്കുന്ന സുഭീഷിനെയാണ് (34)  പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അതികഠിന തടവ് അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു. 

2016 ഏപ്രിൽ - മെയ് മാസത്തിനിടയ്ക്ക് സ്കൂൾ വേനൽ അവധി സമയത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാതാവ് നേരത്തെ മരിച്ച കുട്ടിയെ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ സമീപത്തെ ബന്ധു വീട്ടിൽ കൊണ്ട് നിർത്തുന്ന പതിവുണ്ടായിരുന്നു. ബന്ധുവീടിന്റെ വരാന്തയിൽ ഇരുന്ന പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി പിന്നിലൂടെ വന്ന്  ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.  കുട്ടി നിലവിളിച്ചതിനെ തുടർന്ന്  വീട്ടുകാർ ഓടി വന്നപ്പോൾ പ്രതി  ഓടി രക്ഷപ്പെടുകയും ചെയ്തു. കൃത്യം നടക്കുന്ന സമയം പ്രതി മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു.

ALSO READ : Crime News: ബന്ധുവായ 14 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; മൂന്ന് വർഷമായി വനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

എന്നാൽ സംഭവം നടന്ന വിവരം പേടി കാരണം കുട്ടി ആരോടും പറഞ്ഞില്ല. തുടർന്ന് അടുത്തുള്ള അംഗൻവാടിയിൽ ക്ലാസ് എടുക്കാൻ ഒരു ഡോക്ടർ വന്ന സമയം കുട്ടി വിവരങ്ങൾ പറയുകയും ഡോക്ടർ  ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് കേസ് എടുത്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുനന്നു. നേരത്തെ പൊതു സ്ഥലത്ത് വച്ച് അധ്യാപികയായ പെൺകുട്ടിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി. കാട്ടാക്കട പോലീസ് അന്വേക്ഷണം നടത്തിയ കേസിൽ പോലീസ് ഇൻസ്പെക്ടർ ആർ.എസ് അനുരൂപ്, ഡി.വൈ.എസ്.പിമാരായിരുന്ന ഇ.എസ്.ബിജു മോൻ, ബി .അനിൽകുമാർ, എന്നിവരാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News