ന്യൂഡൽഹി: 7th Pay Commission Update: കഴിഞ്ഞ വർഷത്തിന്റെ അവസാന മാസംതൊട്ട് ജീവനക്കാർക്ക് ഒന്നിനുപുറകെ ഒന്നായി സന്തോഷവാർത്തകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരായാലും ശരി സംസ്ഥാന സർക്കാർ ജീവനക്കാരായാലും ശരി എല്ലാവരുടെയും ശമ്പളത്തിൽ ബമ്പർ വർധനവാണ് (DA HIke) ഉണ്ടായിരിക്കുന്നത്.
ഈ ക്രമത്തിൽ പുതുവർഷത്തിലും ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത (7th Pay Commission Latest News) ഉണ്ട്. ജീവനക്കാരുടെ ഡിഎയും ഡിആറും(DA DR Hike) സർക്കാർ വീണ്ടും മൂന്ന് ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ ബാധകമാണ്. വിശദാംശങ്ങൾ അറിയാം...
DA, DR എന്നിവയിൽ 3% വർദ്ധനവ് (3% hike in DA and DR)
കേന്ദ്ര സർക്കാർ ഇതിനകം തന്നെ ജീവനക്കാരുടെ ഡിഎ 31% ആയി ഉയർത്തിയിട്ടുണ്ട് (DA Hike). ഇപ്പോൾ ഈ ക്രമത്തിൽ ഒഡീഷ സംസ്ഥാന സർക്കാരും (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും വർദ്ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎയും ഡിആറും ലഭിക്കും.
Also Read: 7th Pay Commission: ഡിഎ 34% വർദ്ധനവ് നിശ്ചയിച്ചു, എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ 3% വർദ്ധനവ് (DA Hike) പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏഴരലക്ഷത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിച്ചതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിവരം.
Also Read: Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!
ഏഴാം ശമ്പളക്കമ്മീഷനു കീഴിലുള്ള ജീവനക്കാർക്ക് 30 ശതമാനം കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും ശ്രദ്ധേയമാണ്. 2016 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വർധിപ്പിച്ച വേതനത്തിന്റെ 50 ശതമാനം കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. സംസ്ഥാനത്തെ ആറ് ലക്ഷം ജീവനക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ശരിക്കും പറഞ്ഞാൽ പുതുവർഷാരംഭം മുതൽ ജീവനക്കാർ ബമ്പറടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ വരുത്തിയ വർധനയ്ക്ക് ശേഷം ഇപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 31% ആയിട്ടുണ്ട്. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ ബാധകമാകും.
Also Read: Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ
കേന്ദ്ര സർക്കാരിനും വർദ്ധിപ്പിക്കാം (Central government can also increase)
കേന്ദ്ര ജീവനക്കാരുടെ ഡിഎ ഒരിക്കൽ കൂടി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുമെന്നത് ശ്രദ്ധേയമാണ്. AICPI സൂചികയുടെ ഡിസംബറിലെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷാമബത്ത (Dearness allowance) 34 ശതമാനമായി ഉയർത്തിയിട്ടുണ്ട്. അതായത് ഇതനുസരിച്ച് 2 ശതമാനത്തിന്റെ വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ ഡിഎ വീണ്ടും വർധിപ്പിച്ചാൽ ശമ്പളം വീണ്ടും വർധിക്കും. അതായത് ഡിഎ 3% വർധിച്ച് 34 ശതമാനമാകാം. ഇത് പുതിയ സാമ്പത്തിക വർഷം മുതൽ നൽകിയേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...