7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം

7th Pay Commission Latest Update:  കേന്ദ്ര ജീവനക്കാർക്കായി ധനമന്ത്രാലയം പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാർക്ക് ഡിഎ വർദ്ധനവിന്റെ ആനുകൂല്യം 2022 ജനുവരി മുതൽ നൽകി തുടങ്ങും.

Written by - Ajitha Kumari | Last Updated : Apr 14, 2022, 07:42 PM IST
  • ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം
  • ഡിഎ വർദ്ധനയുടെ ആനുകൂല്യം 2022 ജനുവരി മുതൽ നൽകി തുടങ്ങും
  • ഈ പ്രഖ്യാപനത്തിന്റെ പ്രയോജനം രാജ്യത്തെ 47.68 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ലഭ്യമാകും
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം

7th Pay Commission Latest Update On DA Hike: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സർക്കാർ വീണ്ടും ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്.  ധനമന്ത്രാലയത്തിന്റെ (Ministry of Finance) ഈ പ്രഖ്യാപനത്തിന്റെ പ്രയോജനം രാജ്യത്തെ 47.68 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎ വർദ്ധനയുടെ (DA Hike) ആനുകൂല്യം 2022 ജനുവരി മുതൽ നൽകുമെന്നാണ്.

Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വീണ്ടും വർധിപ്പിച്ചു!

ജീവനക്കാരുടെ അക്കൗണ്ടിൽ കുടിശ്ശിക വരും (There will also be arrears in the account of employees)

ഇത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ക്ഷാമബത്ത കേന്ദ്രം 31ൽ നിന്നും 34 ശതമാനമായി (DA Hike) വർധിപ്പിച്ചിരുന്നു.  ഇപ്പോൾ ധനമന്ത്രാലയം (Ministry of Finance) വർധിപ്പിച്ച ആ ക്ഷാമബത്ത 2022 ജനുവരി മുതൽ നടപ്പിലാക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. അതായത് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉടൻ കുടിശ്ശിക എത്തിച്ചേരുമെന്നർത്ഥം.

വർധിപ്പിച്ച ഡിഎയുടെ ആനുകൂല്യം എങ്ങനെ ലഭിക്കും (How to get the benefit of increased DA)

പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭ അടുത്തിടെ ഡിഎ (DA) മൂന്ന് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ശേഷം ഡിഎ 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായി. കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നതെന്ന കാര്യം നിങ്ങൾക്ക് ഏവർക്കും അറിയാവുന്നതാണല്ലോ.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത! ഡിഎയ്ക്ക് ശേഷം ഇനി വർധിക്കാം HRA

ധനമന്ത്രാലയം നൽകിയ ഈ സന്തോഷവാർത്തയുടെ പ്രയോജനം 47.68 ലക്ഷം കേന്ദ്ര ജീവനക്കാർക്കൊപ്പം 68.62 ലക്ഷം പെൻഷൻകാർക്കും ലഭ്യമാകും. മാത്രമല്ല വർധിപ്പിച്ച ഡിഎ 2022 ജനുവരി 1 മുതലുള്ളത് ലഭ്യമാകും. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News