ആ​ഗോള വിപണിയിൽ വിലക്കയറ്റം; ​ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ

പല ഘടകങ്ങളാൽ ഗോതമ്പിന്റെ ആഗോള വിലയിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യയുടെയും അയൽരാജ്യങ്ങളുടെയും മറ്റ് ദുർബല രാജ്യങ്ങളുടെയും ഭക്ഷ്യ സുരക്ഷ അപകടത്തിലാണെന്ന് ഡി.ജി.എഫ്.ടി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : May 14, 2022, 11:22 AM IST
  • ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ.
  • ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ വലിയ ഗോതമ്പ് ഉത്പാദകർ.
  • മാർച്ചിലെ കടുത്ത ചൂട് നേരിടേണ്ടി വന്നതോടെ രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നു.
  • നാണ്യപ്പെരുപ്പവും 7.79 ശതമാനമായി ഉയർന്നിരുന്നു.
ആ​ഗോള വിപണിയിൽ വിലക്കയറ്റം; ​ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: ആഗോള വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാ​ഗമായി ​ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയൽരാജ്യങ്ങളുടെയും മറ്റ് ദുർബല രാജ്യങ്ങളുടെയും ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനുമാണ് ഈ നീക്കമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. 

പല ഘടകങ്ങളാൽ ഗോതമ്പിന്റെ ആഗോള വിലയിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യയുടെയും അയൽരാജ്യങ്ങളുടെയും മറ്റ് ദുർബല രാജ്യങ്ങളുടെയും ഭക്ഷ്യ സുരക്ഷ അപകടത്തിലാണെന്ന് ഡി.ജി.എഫ്.ടി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി മേയ് 13 മുതൽ നിരോധിച്ചുവെന്നാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം. ധാന്യവില ഉയർന്നിട്ടും കേന്ദ്രം ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

Also Read: Whitehat Jr: ഓഫീസിൽ തിരിച്ചെത്താൻ നിർദ്ദേശം, ജോലി രാജിവച്ച് ജീവനക്കാർ

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ വലിയ ഗോതമ്പ് ഉത്പാദകർ. മാർച്ചിലെ കടുത്ത ചൂട് നേരിടേണ്ടി വന്നതോടെ രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നു. നാണ്യപ്പെരുപ്പവും 7.79 ശതമാനമായി ഉയർന്നിരുന്നു. 

ഏപ്രിലിൽ ആശങ്കയുളവാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ ഗോതമ്പുവില കുതിച്ചുയര്‍ന്നത്. ഗോതമ്പിന്റെ ഉൽപ്പാദനവും സ്റ്റോക്കുകളും രാജ്യത്ത് ഇടിഞ്ഞതിനാൽ 2010 ജനുവരിക്ക് ശേഷം ഇന്ത്യയിൽ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. 2022-23 വർഷത്തിൽ ഇന്ത്യയിലെ മൊത്തം ഗോതമ്പ് ഉൽപ്പാദനം 1050 എൽഎംടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രൈൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ ഗോതമ്പിന്റെ വിതരണ തടസ്സം മൂലം ഭക്ഷ്യധാന്യത്തിന്റെ കയറ്റുമതി ഡിമാൻഡ് വീണ്ടും ഉയർന്നു.

Also Read: കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

അതേസമയം ഗോതമ്പു കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകള്‍ സർക്കാർ നല്‍കിയിട്ടുണ്ട്. വിജ്ഞാപനം പുറത്തുവരുന്നതിന് മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് പുറപ്പെടുവിച്ച ഇടപാടുകള്‍, മറ്റ് രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമുള്ളത് എന്നിവയ്ക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News