Today's Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ശേഷം വീണ്ടും വില കുതിച്ചുയർന്നിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 10:07 AM IST
  • മൂന്നാം തിയതി ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപ ആയിരുന്നു.
  • കഴിഞ്ഞ മാസം റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വർണ്ണ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു.
Today's Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാ ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. 51,760 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണി വില. ഓ​ഗസ്റ്റ് 3ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞാണ് 51,760 രൂപയിലെത്തിയത്. തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഓ​ഗസ്റ്റ് 3ന് വില കുറഞ്ഞത്. 

അതേസമയം മൂന്നാം തിയതി ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപ ആയിരുന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വർണ്ണ  വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. തുടർന്ന് ജൂലൈ 31 മുതൽ ഓ​ഗസ്റ്റ് 2 വരെ സ്വർണ്ണ വില കുതിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 2ന് ഒരു പവന് 240 രൂപയാണ് വർധിച്ചത്. 1280 രൂപയുടെ വർധനവാണ് കഴിഞ്ഞ് ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നുമില്ല. 90 രൂപയാണ് ഒരു ​ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില. 

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

 

ഓഗസ്റ്റ് 1 ന് പവന് 400 രൂപ ഉയർന്ന് 51,600 രൂപയും ഓഗസ്റ്റ്  2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും ഓഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയിലും എത്തിയിരുന്നു. ഓ​ഗസ്റ്റ് 4, 5 തിയതികളിൽ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആഭരണപ്രേമികൾക്ക് ഇത് ആശ്വാസമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News