ടാറ്റാ മോട്ടോഴ്സിന്റെ വലിയ പ്രചാരം ലഭിച്ച നാനോ കാർ വീണ്ടും വിപണിയിൽ എത്തിക്കാൻ വാഹന നിർമാതാക്കൾ പദ്ധതിയിടുന്നുയെന്ന് റിപ്പോർട്ട്. നാനോയെ പുനരുത്ഥാനം ചെയ്ത് ഇലക്ട്രിക് കാർ വിഭാഗത്തിൽ വീണ്ടും അവതരിപ്പിക്കാൻ ടാറ്റാ ഒരുങ്ങുന്നത്. കൂടാതെ കാറിന്റെ സസ്പെൻഷൻ ടയറിന്റെ ഘടന എന്നിവയിലും നിർമാതാക്കൾ മാറ്റം വരുത്തിയേക്കുമെന്നും ടൈം ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.
നാനോ പുനരുജ്ജീവിപ്പിച്ച് ഇലക്ട്രിക കാർ വിഭാഗത്തിൽ വൻ മാറ്റങ്ങളോടെ അവതരിപ്പിക്കാനാണ് ടാറ്റാ പദ്ധതിയിടുന്നത്. അതേസമയം ഈ വിവരങ്ങൾക്ക് കുറിച്ച് പ്രതികരിക്കാൻ ടാറ്റാ തയ്യാറായില്ല. അഭ്യുഹങ്ങൾക്ക് ടാറ്റ പ്രതികരിക്കാറില്ലെയെന്ന് കമ്പനി ഇ-മെയിലിലൂടെ മറുപടി നൽകിയെന്ന് ടൈം ഓഫ് ഇന്ത്യ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ALSO READ : ആദ്യ പത്തിൽ ഏഴും മാരുതിയുടെ കാറുകൾ;ചരിത്ര നേട്ടം സ്വന്തമാക്കി നെക്സോൺ
2008ലാണ് ടാറ്റാ ജനങ്ങളുടെ കാർ എന്ന പേരിൽ നാനോയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം 2018ൽ ടാറ്റാ നാനോ നിർമാണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇനി നാനോയെ വീണ്ടും അവതരിപ്പിക്കാൻ ടാറ്റാ ഒരുങ്ങുകയാണെങ്കിൽ തമിഴ്നാടു സർക്കാരുമായി കൂടി ആലോചിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനായി തമിഴ്നാട്ടിലെ ഫോർഡ് പ്ലാന്റ് ഏറ്റെടുത്ത് നിർമാണം തുടങ്ങിയേക്കും.
നിലവിൽ നെക്സോൺ ഇവി, ടിഗോർ ഇവി, തിയാഗോ ഇവി എക്സ്പ്രെസ്-ടി ഇവി എന്നിങ്ങനെയാണ് ടാറ്റായുടെ ഇലക്ട്രിക് വിഭാഗത്തിലുള്ള കാറുകൾ. എസ് യു വി വിഭാഗത്തിലും ടാറ്റാ ഇലക്ട്രിക സേവനം സജ്ജമാക്കാൻ ഒരുങ്ങുകയാണ് ടാറ്റാ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് എസ് യു വി കാറുകളുടെ മോഡലുകൾ പുറത്തിറക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...