മുംബൈ : ദശകങ്ങൾക്ക് ശേഷം ടാറ്റാ മോട്ടോർസ് (Tata Motors) വീണ്ടും വാഹന വിപണി ആദ്യ സ്ഥാനങ്ങളിൽ. ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ദക്ഷിണ കൊറിയാൻ കമ്പനിയായ ഹ്യണ്ടായിയെ (Hyundai) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തെത്തി. മാരുതി സുസൂക്കി (Maruti Suzuki) തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.
2021 ഡിസംബറിലെ വാഹനങ്ങളുടെ വിൽപന കണക്ക് അനുസരിച്ചാണ് ഇന്ത്യൻ നിർമാതാക്കൾ രണ്ടാം സ്ഥാനത്തെത്തിയത്. ഡിസംബർ 2021ൽ 66,307 യൂണിറ്റ് കാറുകളാണ് വിൽപന നടത്തിയത്. 2020 ഡിസംബറിൽ ടാറ്റ നടത്തിയത് 53,430 യൂണിറ്റുകളുടെ വിൽപനയായിരുന്നു.
ALSO READ : സക്കൻഡ് ഹാൻഡ് കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
2021 ഡിസംബറിൽ 31,008 യൂണിറ്റ് വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളാണ് ടാറ്റ മോട്ടോർസ് വിൽപന നടത്തിയത്. 2020 ഡിസംബറിനെക്കാൾ 1,200 ഓളം അധികം യൂണിറ്റാണ് ടാറ്റ 2021ൽ വിൽപന നടത്തിട്ടുള്ളത്.
കൂടാതെ സ്വകാര്യ കാർ വിപണയിൽ 50 ശതമാനം വർധനവാണ് 2021ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ഡിസംബറിൽ 23,545 യൂണിറ്റ് വിൽപന നടത്തിയപ്പോൾ 35,299 യൂണിറ്റാണ് ടാറ്റ ഇത്തവണ വിറ്റത്. ഹ്യുണ്ടായാകട്ടെ 32,312 യൂണിറ്റുകൾ മാത്രമാണ് വിറ്റത്.
ALSO READ : Volkswagen Tiguan| വോക്സ് വാഗൺ ടിഗ്വാൻ, 32 ലക്ഷത്തിന് കമ്പനിയുടെ നാലാമത്തെ എസ്.യു.വി
സ്വകാര്യ വാഹനങ്ങളുടെ വിപണിയിൽ ടാറ്റ നിരവധി പുതിയ നാഴിക കല്ലുകൾ സ്ഥാപിച്ചു. സാമ്പത്തിക വാർഷത്തിന്റെ രണ്ടാം പാതിയിൽ സെമി കണ്ടെക്ടർ ചിപ്പുകളുടെ ലഭ്യത കുറഞ്ഞപ്പോൾ വാഹന നിർമാണത്തിൽ അൽപം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്ന് ടാറ്റയുടെ സ്വകാര്യ വാഹനങ്ങളുടെ ബിസിനെസ് യൂണിറ്റ് മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു.
എന്നാൽ ഒക്ടോബറിൽ ടാറ്റ പഞ്ച് അവതരിപ്പിച്ചതോടെ വാഹന വിപണിയിൽ ടാറ്റ വീണ്ടും തിരിച്ചെത്താൻ തുടങ്ങി. കമ്പനിയുടെ പുതിയ കാറുകൾക്കും എസ് യു വി ശ്രേണിയിലൂള്ള കാറുകൾക്ക് ആവശ്യക്കാർ വർധിക്കുകയും ചെയ്തുയെന്ന് ശൈലേഷ് ചന്ദ്ര കൂട്ടിച്ചേർത്തു.
ALSO READ : മാരുതി സുസൂക്കി മാത്രമല്ല, ടാറ്റയും ഹോണ്ടയും റെനോയും അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കും
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളായ നെക്‌സോൺ ഇവി, ടിഗോർ ഇവി എന്നിവയുടെ ആവശ്യക്കാരുടെ വർധനവും ഇവി ഫ്ലീറ്റ് സെഗ്‌മെന്റിന്റെ പുരോഗമനപരമായ പുനരുജ്ജീവനവു തങ്ങളുടെ കുത്തനെയുള്ള വളർച്ചയെ നയിക്കുന്നതിൽ നിർണായകമായെന്നും ചന്ദ്ര പറഞ്ഞു.
സെമി കണ്ടെക്ടർ ചിപ്പുകളുടെ ലഭ്യത കുറവും നിലവിൽ രൂപപ്പെട്ടിരിക്കുന്ന കോവിഡിന്റെ പുതിയ വകഭേദവുമാണ് കമ്പിനിക്ക് മുന്നിൽ നിൽക്കുന്ന വെല്ലുവിളി. ഇവയെ കൃത്യമായ പദ്ധതികളൂലൂടെ നേരിടുമെന്ന് ടാറ്റ മോട്ടോർസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...