രാജ്യത്തെ ദേശീയ ജല ഏജൻസിയായ പിയുബി, പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്സ് എന്നിവയുടെ സഹകരത്തോടെയാണ് മദ്യം നിർമിച്ചിരിക്കുന്നത് . ന്യൂബ്രൂ എന്ന് പേരുള്ള ബിയറിന് സിംഗപ്പൂരിൽ വൻ ഡിമാൻഡാണ് . 2018ലെ ഒരു വാട്ടർ കോൺഫറൻസിലാണ് ആദ്യമായി ന്യൂബ്രൂ അനാച്ഛാദനം ചെയ്തത് . ഏപ്രിൽ മാസത്തോടെ സൂപ്പർ മാർക്കറ്റുകളിലും ബ്രൂവർക്സ് ഔട്ട്ലെറ്റുകളിലും വിൽപ്പനയ്ക്കെത്തിച്ചു .
സിംഗപ്പൂരിലെ ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിയറാണ് ന്യൂബ്രൂ . ഏപ്രില്‍ മുതൽ വലിയ തോതിലാണ് ബിയർ വിറ്റഴിക്കുന്നത് . ഒരു ബാച്ച് മാത്രമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത് . പരിമിതമായ ശുദ്ധജല സ്രോതസുകളുള്ള രാജ്യാമാണ് സിംഗപ്പൂർ . സുസ്ഥിര ജല ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ബിയർ നിർമാണമെന്ന് കമ്പനി പറയുന്നു .
സിംഗപ്പൂർ മാത്രമല്ല മലിന ജലം ശുദ്ധീകരിച്ച് ബിയർ നിർമിക്കുന്നത് . സ്റ്റോക്ക് ഹോം ആസ്ഥാനമായുള്ള ന്യാ കാർണഗീ ബ്രൂവറി, ബ്രൂവിങ് ഭീമൻ കാൾസ്ബെർഗ്,ഐവിഎൽ സ്വീഡിഷ് എൻവയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ബിയർ നിർമിച്ചിടുണ്ട് . കാനഡയിലെ വില്ലേജ് ബ്രൂവറി, കാൽഗറി സർവകലാശാലയുടേയും യുഎസ് വാട്ടർ ടെക്നോളജി കമ്പനിയായ സൈലെമിലെയും ഗവേഷകരുമായി സഹകരിച്ചും ബിയർ പുറത്തിറക്കിയിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...