ടെന്നീസ് കോർട്ടിലെ വെളുത്ത വസ്ത്രം വീണ്ടും ചർച്ചയാവുന്നു

വിംബിൾടണ്‍ ടെന്നീസ് കോർട്ടിൽ ആർത്തവം ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 03:29 PM IST
  • മത്സര നിയമപ്രകാരം വെളുത്ത വസ്ത്രങ്ങളാണ് മത്സരത്തിനിറങ്ങുമ്പോൾ ധരിക്കേണ്ടത്
  • പിരീഡ്സ് ആയിരിക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച് എങ്ങനെ കളികളത്തിലിറങ്ങും എന്നാണ് താരങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം
  • ചൈനീസ് താരം ക്യുൻവെൻ സാങാണ് ഈ ചർച്ചയ്ക് തുടക്കം കുറിച്ചത്
ടെന്നീസ് കോർട്ടിലെ വെളുത്ത വസ്ത്രം വീണ്ടും ചർച്ചയാവുന്നു

മാനസികമായും ശാരീരകമായും സ്ത്രീകൾ തളർന്നുപോകുന്ന ദിനങ്ങളാണ് ആർത്തവനാളുകൾ . ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മൂഡ് സ്വിങ്സും പല സ്ത്രീകളും നേരിടേണ്ടിവരുന്നു . കായിക താരങ്ങളെ സംബന്ധിച്ച ഇത്തരം ദിനങ്ങൾ വളരെ പ്രയാസപ്പെട്ടതാണ് . വിംബിൾടണ്‍ ടെന്നീസ് കോർട്ടിൽ ആർത്തവം ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ് . മത്സര നിയമപ്രകാരം വെളുത്ത വസ്ത്രങ്ങളാണ് മത്സരത്തിനിറങ്ങുമ്പോൾ ധരിക്കേണ്ടത് . 

എന്നാൽ പിരീഡ്സ് ആയിരിക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച് എങ്ങനെ കളികളത്തിലിറങ്ങും എന്നാണ് താരങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം . ഇതിനെതിരെ ചില താരങ്ങളും രംഗത്തെത്തി . ചൈനീസ് താരം ക്യുൻവെൻ സാങാണ് ഈ ചർച്ചയ്ക് തുടക്കം കുറിച്ചത് . ഫ്രഞ്ച് ഓപ്പണിൽ ഇഗാ സ്വിയാറ്റെകുമായുള്ള മത്സരത്തിന് ശേഷം തന്റെ പ്രകടനം മോശമാകാൻ കാരണം ആർത്തവസമയത്തെ വേദനയായിരുന്നുവെന്ന് ക്യുൻവെൻ വ്യക്തമാക്കുന്നു . ഇതിന് പിന്നാലെയാണ് വെള്ള വസ്ത്രം ഇപ്പോൾ ചർച്ചയാവുന്നത് . 

വിംബിൾടൺ കോർട്ടിലെ വെളുത്ത വസ്ത്രങ്ങൾക്ക് പിന്നിൽ പാരമ്പര്യം മാത്രമാണ് കാരണമായിട്ടുള്ളത് . ഇത് പുരുഷന്മാരെ കൂടി ബാധിക്കുന്ന ഒരു പാരമ്പര്യമായിരുന്നെങ്കിൽ നിലനിൽക്കില്ലായിരുന്നുവെന്നും താരങ്ങൾ പറയുന്നു .വനിതാ താരങ്ങൾക്ക് മത്സരത്തിനടയിൽ ലഭിക്കുന്ന കുറഞ്ഞ ടോയ്ലറ്റ് ബ്രേക്ക് സമയത്തേയും ചോദ്യം ചെയ്യുന്നുണ്ട് .

വിംബിൾടൺ സമയത്ത് പിരീഡ്സ് ആകരുതേ എന്ന് എല്ലാ വർഷവും പ്രാർഥിക്കാറുണ്ടെന്നായിരുന്നു റിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ജേത്രി മോണിക്ക പ്യൂഗിന്റെ പ്രസ്താവന .

ഒരിക്കൽ ആർത്തവപ്രശ്നം കാരണം കളിക്കിടയിൽ കോർട്ട് വിടേണ്ടിവന്നു . എന്റെ വെളുത്ത വസ്ത്രത്തില്‍ പതിഞ്ഞ രക്തക്കറകൾ ഫോട്ടോയിലൂടെ പുറത്തുവരുമോ എന്ന ഭയത്തിലൂടെയാണ് കുറച്ച് ദിവസം കടന്നു പോയത്- ബ്രിട്ടൻ താരം ഹെതർ വാടസണ്‍ അനുഭവം പങ്കുവെക്കുന്നു .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News