SBI Alert! ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, എസ്ബിഐ നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ  പൊതുമേഖല ബാങ്കായ SBI നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...  

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 10:11 PM IST
  • "പങ്കിടല്‍ (Sharing) എല്ലായ്പ്പോഴും നല്ലതല്ല എന്നാണ് ബാങ്ക് നല്‍കുന്ന പ്രധാന മുന്നറിയിപ്പ്.
  • നിങ്ങളുടെ ATM, UPI PIN Number ആരുമായും പങ്കിടരുത് എന്ന് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു, #SafetyFirst WithSBI.
SBI Alert! ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, എസ്ബിഐ  നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ  പൊതുമേഖല ബാങ്കായ SBI നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...  

 ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കാനുള്ള  ചില നടപടികൾ  State Bank of India (SBI) നിർദ്ദേശിച്ചിരിയ്ക്കുകയാണ്. ഉപഭോക്താക്കൾ വഞ്ചനയിൽപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ബാങ്ക് പുറത്തുവിട്ട ട്വീറ്റില്‍  പറയുന്നുണ്ട്. 

"പങ്കിടല്‍ (Sharing) എല്ലായ്പ്പോഴും നല്ലതല്ല  എന്നാണ്  ബാങ്ക് നല്‍കുന്ന പ്രധാന മുന്നറിയിപ്പ്. അതായത്  നിങ്ങളുടെ  ATM, UPI PIN Number ആരുമായും പങ്കിടരുത് എന്ന് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു, #SafetyFirst WithSBI.

Also Read: SBI Account Benefits..!! SBIയില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ലഭിക്കും ഈ ആനുകൂല്യങ്ങള്‍

കൂടാതെ, അക്കൗണ്ട് നമ്പറുകൾ, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ഇന്‍റർനെറ്റ് ബാങ്കിംഗ്  വിവരങ്ങള്‍ അല്ലെങ്കിൽ  OTP പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ  SBIയോ അതിന്‍റെ ജീവനക്കാരോ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ബാങ്ക് കൂട്ടിച്ചേർത്തു.  കൂടാതെ,  തേർഡ് പാർട്ടി ലിങ്കുകളിൽ (Third party links) ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഉപഭോക്താക്കളെ  ഉപദേശിച്ചു.  

Also Read: SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

“SBI യിൽ നിന്നുള്ളവരാണെന്ന വ്യാജേന ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ചോദിക്കുന്ന വ്യാജ കോളുകള്‍ ശ്രദ്ധിക്കണമെന്നും   ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.  അജ്ഞാത ലിങ്കുകൾ  ഒരിയ്ക്കലും പങ്കിടരുതെന്നും വ്യാജ  (ബാങ്ക് ) ഇമെയിൽ ഐഡികൾക്ക് മറുപടി നൽകരുതെന്നും ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. 

ഇത്രയധികം മുന്നറിയിപ്പ് ലഭിച്ചിട്ടും അഥവാ വഞ്ചിക്കപ്പെട്ടാല്‍  അതിനുള്ള പോംവഴിയും ബാങ്ക് പറയുന്നുണ്ട്.  ഇത്തരം തട്ടിപ്പ് കേസുകളിൽപ്പെട്ടാല്‍  ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സൈബർ ക്രൈമിൽ  https://cybercrime.gov.in/ രജിസ്റ്റർ ചെയ്യാം . സൈബർ ക്രൈം പരാതികൾ രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 155260-ൽ വിളിക്കാമെന്നും ബാങ്ക് ട്വീറ്റില്‍ പറയുന്നു.    

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്    ഓൺലൈൻ തട്ടിപ്പുകൾ (online frauds) വര്‍ദ്ധിച്ചു വരികയാണ്‌.   SBI ഉപയോക്താക്കളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തട്ടിപ്പ് നടന്നിരുന്നത് എന്നും ബാങ്ക് ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News