SBI Offer: എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 2 ലക്ഷം രൂപ സൗജന്യമായി നേടാം, ചെയ്യേണ്ടത്

SBI Insurance cover: SBI ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഒരു സന്തോഷവാർത്ത. ജൻധൻ അക്കൗണ്ട് ഉടമകൾക്കും രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിന്റെ പ്രയോജനം കോടിക്കണക്കിന് ദുർബല ജനവിഭാഗങ്ങളിലേക്കാണ് എത്തുന്നത്.  

Written by - Ajitha Kumari | Last Updated : Nov 9, 2021, 10:07 AM IST
  • എസ്ബിഐ ജൻധൻ അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
  • 2 ലക്ഷം രൂപയുടെ ആക്സിഡന്റൽ കവറേജ് സൗജന്യമായി നേടാം
  • RuPay ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ
SBI Offer: എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 2 ലക്ഷം രൂപ സൗജന്യമായി നേടാം, ചെയ്യേണ്ടത്

ന്യൂഡൽഹി: SBI Insurance Cover: ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐയുടെ (SBI) ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യം നൽകുന്നു. 

RuPay ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന എല്ലാ ജൻ-ധൻ അക്കൗണ്ട് ഉടമകൾക്കും 2 ലക്ഷം രൂപ വരെ സൗജന്യ ആക്‌സിഡന്റൽ (Complimentary Accidental Cover) കവർ വാഗ്ദാനം ചെയ്യുന്നു.

Also Read: SBI ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒറ്റ കോളിൽ വീട്ടിലെത്തും 20000 രൂപ

ഇങ്ങനെയാണ് നിങ്ങൾക്ക് 2 ലക്ഷം കവർ ലഭിക്കുക (This is how you will get 2 lakh cover)

ഉപഭോക്താക്കൾക്ക് അവരുടെ ജൻധൻ അക്കൗണ്ട് തുറക്കുന്ന കാലയളവ് അനുസരിച്ച് ഇൻഷുറൻസ് തുക എസ്ബിഐ (SBI) തീരുമാനിക്കും. 2018 ആഗസ്റ്റ് 28 വരെ പ്രധാൻ മന്ത്രി ജൻ ധൻ യോജന (PMJDY) അക്കൗണ്ട് തുറന്നിട്ടുള്ള ഉപഭോക്താക്കൾക്ക് അവർക്ക് നൽകുന്ന RuPay PMJDY കാർഡിൽ ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ലഭിക്കും.

അതേസമയം 2018 ആഗസ്റ്റ് 28-ന് ശേഷം ഇഷ്യൂ ചെയ്ത റുപേ കാർഡുകളിൽ രണ്ട് ലക്ഷം രൂപ വരെ ആക്സിഡന്റ് കവർ ആനുകൂല്യം ലഭിക്കും.

Also Read: LPG Subsidy: എൽപിജി സബ്‌സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചു? അറിയാം.. 

ഇത്തരക്കാർക്ക് പ്രയോജനം ലഭിക്കും (These people will get benefit)

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത ബാങ്കുകളിലും സീറോ ബാലൻസിൽ രാജ്യത്തെ പാവപ്പെട്ടവരുടെ അക്കൗണ്ട് തുറക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന (Pradhan Mantri Jan Dhan Yojana). പ്രധാനമന്ത്രി ജൻ ധന് യോജനയ്ക്ക് (PMJDY) കീഴിൽ ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. 

ഇതിനായി KYC രേഖകൾ സമർപ്പിച്ചുകൊണ്ട് ഏതൊരു വ്യക്തിക്കും ഓൺലൈനായി അല്ലെങ്കിൽ ബാങ്കിൽ പോയി ജൻധൻ അക്കൗണ്ട് തുറക്കാൻ കഴിയും. ഇത് മാത്രമല്ല ആർക്കുവേണമെങ്കിലും അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ജൻധൻ അക്കൗണ്ട് ആക്കി മാറ്റാം. ഇതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും RuPay കാർഡ് നൽകും. ഈ ഡെബിറ്റ് കാർഡ് അപകട മരണ ഇൻഷുറൻസ് (accidental death insurance), പർച്ചേസ് പ്രൊട്ടക്ഷൻ കവർ (purchase protection cover) തുടങ്ങി നിരവധി ആനുകൂല്യങ്ങൾക്ക് ഉപയോഗിക്കാം.

Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ

ഈ പദ്ധതിയുടെ പ്രയോജനം ആർക്കൊക്കെ ലഭിക്കും (Who will get the benefit of this scheme)

അപകടം നടന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഇൻഷ്വർ ചെയ്തയാൾ ഏതെങ്കിലും intra or inter bank ചാനലിലൂടെ ഏതെങ്കിലും വിജയകരമായ സാമ്പത്തിക അല്ലെങ്കിൽ നോൺ-ഫിനാൻഷ്യൽ ഇടപാട് നടത്തിയാൽ മാത്രമേ  റൂപേ ഡെബിറ്റ് കാർഡിന് (RuPay Card) കീഴിലുള്ള അപകട മരണ ഇൻഷുറൻസിന്റെ ആനുകൂല്യം ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുകയുള്ളു. ഈ സാഹചര്യത്തിൽ മാത്രമേ തുക നൽകൂ.

ക്ലെയിം ലഭിക്കുന്നതിന് ആദ്യമായി നിങ്ങൾ ക്ലെയിം ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം ഒറിജിനൽ Death Certificate അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ചേർക്കണം. FIR ന്റെ യഥാർത്ഥ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അറ്റാച്ചുചെയ്യുക. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും FSL റിപ്പോർട്ടും ഉണ്ടായിരിക്കണം. 

Also Read: Bank Holidays in November 2021: ഈ ആഴ്ച 5 ദിവസം ബാങ്കുകൾക്ക് അവധി!

ആധാർ കാർഡിന്റെ കോപ്പിയും വേണം. കാർഡ് ഉടമയുടെ പക്കൽ റുപേ കാർഡ് (RuPay) ഉണ്ടെന്നുള്ള സത്യവാങ്മൂലം ബാങ്ക് സ്റ്റാമ്പ് പേപ്പറിൽ നൽകണം. എല്ലാ രേഖകളും 90 ദിവസത്തിനകം സമർപ്പിക്കണം. നോമിനിയുടെ പേരും ബാങ്ക് വിവരങ്ങളും പാസ്ബുക്കിന്റെ പകർപ്പിനൊപ്പം സമർപ്പിക്കണം.

ആവശ്യമുള്ള രേഖകൾ (Required documents)

1. ഇൻഷുറൻസ് ക്ലെയിം ഫോം.
2. മരണ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ്.
3. കാർഡ് ഉടമയുടെയും നോമിനിയുടെയും ആധാർ പകർപ്പ്.
4. മരണം മറ്റ് കാരണങ്ങളാൽ സംഭവിച്ചതാണെങ്കിൽ FSL റിപ്പോർട്ട് നൽകണം.
5. അപകടത്തിന്റെ വിശദാംശങ്ങൾ നൽകുന്ന എഫ്ഐആർ അല്ലെങ്കിൽ പോലീസ് റിപ്പോർട്ടിന്റെ യഥാർത്ഥ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
6. കാർഡ് നൽകുന്ന ബാങ്കിന് നൽകുന്ന ഡിക്ലറേഷൻ ഫോമിൽ അംഗീകൃതയാളുടെ ഒപ്പും ബാങ്ക് സ്റ്റാമ്പും ഉണ്ടായിരിക്കണം 
7. ഇതിൽ ബാങ്ക് ഓഫീസറുടെ പേരും ഇമെയിൽ ഐഡിയും സഹിതം ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News