SBI Big Alert: ATM തട്ടിപ്പുകൾ സർവസാധാരണമായതോടെ തങ്ങളുടെ ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.
ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ എടിഎം പിൻവലിക്കൽ (ATM Cash Withdrwal) പ്രക്രിയയിൽ വലിയ മാറ്റം വരുത്തിയിരിയ്ക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - എസ്ബിഐ (State Bank of India - SBI).
തങ്ങളുടെ ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനും ഒപ്പം ഓൺലൈൻ ബാങ്കി൦ഗുമായോ എടിഎമ്മുമായോ ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളിൽ സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ബാങ്കിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പുതിയ സാങ്കേതിക പരിഷക്കാരങ്ങള്‍.
പുതിയ മാറ്റത്തിന്‍റെ ഭാഗമായി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ OTP നമ്പർ ലഭിക്കുന്നതായിരിക്കും. ഈ OTP നൽകിയാൽ മാത്രമേ ഇനിമുതല്‍ പണം പിൻവലിക്കാൻ കഴിയു.
Also Red: SBI ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒറ്റ കോളിൽ വീട്ടിലെത്തും 20000 രൂപ
ഒക്‌ടോബർ 24 നാണ് SBI ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ഈ പുതിയ തീരുമാനം ഉപയോക്താക്കളെ അറിയിച്ചത്. "തട്ടിപ്പിൽ നിന്നും വഞ്ചനകളിൽ നിന്നും ബാങ്കിന്‍റെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ OTP അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം ഏർപ്പെടുത്തുകയാണ്. ഇത് തട്ടിപ്പുകാർക്കെതിരെയുള്ള പ്രതിരോധ വാക്‌സിൻ ആണ്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ബാങ്ക് മുൻഗണന നൽകുന്നത്", SBI ട്വീറ്റ് ചെയ്തു. ഇതോടൊപ്പം OTP ഉപയോഗിച്ച് പണം പിൻവലിക്കുന്നത് എങ്ങനെയെന്നും വിശദീകരിച്ചിട്ടുണ്ട്.
Also Read: Lucky Number 786 series Indian Rupees: ഭാഗ്യനമ്പര്‍ 786 ഉള്ള രൂപ നോട്ടുകള്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കും...!! എങ്ങിനെയെന്നറിയാം
ATM OTP എങ്ങനെയാണ്പ്രവർത്തിക്കുക?
OTP സ്ഥിരീകരണത്തിലൂടെ ATM പണമിടപാട് നടത്താനുള്ള സംവിധാനം 2020 ലാണ് SBI ആരംഭിച്ചത്. മുന്‍പ് ഈ സംവിധാനം വലിയ തുക പിന്‍വലിക്കുമ്പോള്‍ ബാധകമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ സംവിധാനം എല്ലാ ATM പണം പിന്‍വലിക്കലിനും ബാധകമാണ്.
ഇനി മുതല്‍ SBI ATM -ല്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക്ഒരു OTP നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ നൽകിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകൂ. OTPതെറ്റായി നൽകിയാൽ പണം പിൻവലിക്കാനാകില്ല.
ആർക്കൊക്കെ ഈ സേവനം ലഭ്യമാകും?
SBI ATM കാർഡ് ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് തന്നെ പണം പിൻവലിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.
OTP നൽകി എങ്ങനെയാണ് പണം പിൻവലിക്കാന്‍ സാധിക്കുക?
നിങ്ങൾ പണം പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ എസ്ബിഐയിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ബാങ്ക് നാലക്ക ഓടിപി (4 digit OTP) അയയ്ക്കും. ഒരൊറ്റ ഇടപാടിനായി മാത്രം ബാങ്ക് നൽകുന്ന നമ്പറാണ് ഇത്. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയെന്നു ടൈപ്പ് ചെയ്ത് നൽകിയാൽ, ഓടിപി കോഡ് നൽകേണ്ട ഒരു വിൻഡോ സ്‌ക്രീൻ തുറക്കും. അവിടെ ഈ ഓടിപി ടൈപ് ചെയ്ത് നൽകിയാൽ നിങ്ങൾക്ക് പണം ലഭിക്കും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...