കഴിഞ്ഞ ദിവസം പിൻവലിച്ച 2000 മാറ്റിയെടുക്കാനോ ബാങ്കിൽ നിക്ഷേപിക്കാനോ പ്രത്യേക ഫോമോ മറ്റ് രേഖയോ സമർപ്പിക്കണമെന്നുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണത്തിൽ വിശദീകരണവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് എസ്ബിഐ പ്രത്യേക നിർദേശം പുറത്തിറക്കി. 20,000 രൂപ വരെ മൂല്യം വരുന്ന പിൻവലിച്ച 2000 രൂപ നോട്ട് ബാങ്കിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ പ്രത്യേക ഫോമോ മറ്റ് രേഖയോ സമർപ്പിക്കേണ്ടയെന്ന് എസ്ബിഐ അറിയിച്ചു.
ഒരു ദിവസം 20,000 രൂപ വരെയുള്ള 2000 രൂപയുടെ നോട്ടാണ് നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുള്ളൂ. പണം മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ എത്തുന്നവർ ബാങ്കിലെത്തി ക്യൂ നിന്നു സാധിക്കുന്നതാണ് ബാങ്ക് വ്യക്തമാക്കി. 2000 രൂപ നോട്ട് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ബാങ്കിലെത്തുന്നവർ പ്രത്യേക ഫോമും ആധാർ കാർഡും സമർപ്പിക്കണമെന്ന് സോഷ്യൽ മീഡിയിൽ തെറ്റായ പ്രചാരണം പ്രചരിച്ചിരുന്നു.
ALSO READ : 2000 Note Exchange: ബാങ്ക് അക്കൗണ്ട് ഇല്ലേ? 2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?
ഈ വർഷം സെപ്റ്റംബർ 30 വരെ 2000 രൂപ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതേസമയം ബാങ്ക് അക്കൗണ്ടില്ലാത്തവർക്ക് ആർബിഐയുടെ റീജണൽ ഓഫീസിലെത്തി 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് മാസത്തെ സാവാകാശമാണ് ആർബിഐ നൽകുന്നത്.
2018-19തിൽ ആർബിഐ 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് നിർത്തിവെച്ചിരുന്നു. നിലവിലുള്ള 89 ശതമാനം നോട്ടുകളും 2017 മാർച്ച് മുമ്പായി പ്രിന്റ് ചെയ്തതാണ്. സാധാരണ തലത്തിൽ ഈ നോട്ടുകൾ പണമിടാപടുകൾക്കായി ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയെന്ന് ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ പൊതുജനങ്ങൾക്ക് 2000 രൂപ വെച്ച് വിനിമയം നടത്താൻ സാധിക്കുന്നതാണ്. ഈ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബാങ്കുൾ സന്ദർശിച്ച് ഈ നോട്ടുകൾക്ക് പകരം ചിലറകൾ മാറ്റിയെടുക്കാനും സാധിക്കുന്നതാണ് ആർബിഐ അറിയിച്ചു. അതേസമയം ഒരു ദിവസം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാത്രമെ മാറ്റിയെടുക്കാൻ സാധിക്കുള്ളൂ. അടുത്ത് ബാങ്ക് പ്രവർത്തി ദിനമായി മെയ് 24 മുതൽ ബാങ്കുകളിൽ ഇതിന് സാധിക്കുമെന്ന് ആർബിഐയുടെ നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...