ZEEL-Invesco Case: ബോർഡ് മീറ്റിങിൽ Punit Goenka ഇൻവെസ്കോയുടെ തട്ടിപ്പ് വെളിച്ചെത്തുകൊണ്ടുവന്നു

ZEEL-Invesco Case: ഇന്ത്യയിലെ മറ്റ് വലിയ സ്ഥാപനവുമായി ലയിക്കാൻ ഇൻവസ്കോ പ്രതിനിധികൾ തന്നെ സമീപിച്ചു എന്ന് പുനീത് ഗോയങ്ക് കത്തിലൂടെ ബോർഡിനെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 11:52 PM IST
  • ഇന്ന് 2021 ഒക്ടോബർ 12 ന് കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിലാണ് പുനീത് ഗോയങ്ക ഈ അവതരിപ്പിച്ചത്.
  • 2021 ഫെബ്രുവരിയിൽ ഇൻവെസ്കോയുടെ പ്രതിനിധിയുമായി നടത്തിയ സംഭാഷണം അദ്ദേഹം ബോർഡിന് വെളിപ്പെടുത്തി.
  • ഈ വിഷയത്തിൽ പുനീത് ഗോയങ്ക ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും കത്തയക്കുകയും ചെയ്തു.
  • ഒരു തന്ത്രപരമായ ഗ്രൂപ്പുമായി ലയിപ്പിക്കാൻ ഇൻവെസ്കോ പ്രതിനിധികൾ വാഗ്ദാനം ചെയ്തതായി ഗോയങ്ക തന്റെ കത്തിലൂടെ വ്യക്തമാക്കി.
ZEEL-Invesco Case: ബോർഡ് മീറ്റിങിൽ Punit Goenka ഇൻവെസ്കോയുടെ തട്ടിപ്പ് വെളിച്ചെത്തുകൊണ്ടുവന്നു

ZEEL-Invesco Case: സീ എന്റർടൈൻമെന്റ് (Zee Entertainment) അനധികൃതമായി കൈവശപ്പെടുത്താനുള്ള ഇൻവെസ്കോയുടെ ശ്രമം പുറലോകത്തെ അറിയിച്ചു. സീൽ എംഡിയും സിഇഒയുമായ പുനീത് ഗോയങ്കയാണ് (Punit Goenka) ഇൻവെസ്കോയുടെ ഇരട്ടത്താപ്പ് ബോർഡിന് വ്യക്തമാക്കിയത്. ഇന്ന് 2021 ഒക്ടോബർ 12 ന് കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിലാണ് പുനീത് ഗോയങ്ക ഈ അവതരിപ്പിച്ചത്. 2021 ഫെബ്രുവരിയിൽ ഇൻവെസ്കോയുടെ പ്രതിനിധിയുമായി നടത്തിയ സംഭാഷണം അദ്ദേഹം ബോർഡിന് വെളിപ്പെടുത്തി. ഈ വിഷയത്തിൽ പുനീത് ഗോയങ്ക ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും കത്തയക്കുകയും ചെയ്തു.

ഒരു തന്ത്രപരമായ ഗ്രൂപ്പുമായി ലയിപ്പിക്കാൻ ഇൻവെസ്കോ പ്രതിനിധികൾ വാഗ്ദാനം ചെയ്തതായി ഗോയങ്ക തന്റെ കത്തിലൂടെ വ്യക്തമാക്കി. ഇൻവെസ്കോയിൽ നിന്നുള്ള അരുൺ ബലോണി, OFI ഗ്ലോബൽ ചൈന ഫണ്ടിലെ ഭടോഷ് ബാജ്പായ് എന്നിവരാണ് ഗോയങ്കയും സംസാരിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഇരുവരും ചേർന്ന് പുനീത് ഗോയങ്കയ്ക്ക് മുന്നിൽ ഇന്ത്യയിലെ ഒരു വലിയ 'തന്ത്രപരമായ ഗ്രൂപ്പുമായി' ലയിപ്പിക്കാനുള്ള വാഗ്ദാനം മുന്നോട്ട് വച്ചു. അതിൽ 'സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ' മൂല്യനിർണയം ഊതിപ്പെരുപ്പിച്ച് കാണിക്കുകയും ചെയ്തു.

ALSO READ : ZEEL നെതിരെ NCLT ഉത്തരവ് പുറപ്പെടുവിച്ചെന്നുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധം, സത്യാവസ്ഥ ഇതാണ്

ഈ ഇടപാട് മൂലം സീലിന്റെ നിക്ഷേപകർക്ക് 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമായിരുന്നു എന്ന് പുനീത് ഗോയങ്ക പറഞ്ഞു.  പ്രമോട്ടർമാർക്ക് ലയിപ്പിച്ചതിൽ നിന്ന് ആകെ ലഭിക്കുക 3.99% ഓഹരി മാത്രമാണ്. പുനീത് ഗോയങ്കയ്ക്ക് ലഭിക്കുന്നതോ 4% ESOP. ആ പുതിയ സ്ഥാപനത്തിലും, പുനീത് ഗോയങ്കയെ MD & CEO ആയി നിയമിക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. കരാറുണ്ടാക്കിയാൽ, ലയനത്തിന് ശേഷം രൂപീകരിക്കുന്ന പുതിയ കമ്പനിയിൽ തന്ത്രപരമായ ഗ്രൂപ്പിന് ഭൂരിപക്ഷ ഓഹരി ഉണ്ടായിരിക്കുമെന്ന് ഗോയങ്ക പറഞ്ഞു. ഇൻവെസ്കോ പുനീത് ഗോയങ്കയെ എംഡിയായും സിഇഒയായും നിയമിക്കുമെന്നും നിർദ്ദേശിച്ചു.

ALSO READ : ZEEL Board മാറ്റം വരുത്തണമെന്ന് Invesco, ബോർഡിലേക്ക് അമേരിക്കൻ കമ്പനി നിർദേശിക്കുന്നവരുടെ യോഗ്യത എന്താണെന്ന് ചോദ്യം ഉയരുന്നു

ബോർഡിലെ റിപ്പോർട്ട് പ്രകാരം, ലയനത്തിന്റെ കാര്യം അവതരിപ്പിക്കുമ്പോൾ, ലയിപ്പിച്ച സ്ഥാപനത്തിന്റെ ഓപ്പറേഷൻസും ബിസിനസും പുനീത് ഗോയങ്കയുടെ നേതൃത്വത്തിലായിരിക്കുമെന്ന് ഇൻവെസ്കോ നിർബന്ധം പിടിച്ചു. ഇൻവെസ്കോ വിശ്വസിച്ചത് ഗോയങ്കയുടെ വൈദഗ്ധ്യവും പ്രൊഫഷണൽ കഴിവും കാരണം, എംഡി, സിഇഒ സ്ഥാനത്ത് തുടരുന്നത് പരമപ്രധാനമെന്ന്.

ALSO READ : Zeel-Sony Merger: സീ എന്റർടൈൻമെന്റ്-സോണി പിക്ചേഴ്സ് ലയനം: പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ MD-CEO ആയി തുടരും

ZEEL നൽകിയ കത്ത് അനുസരിച്ച്, പുനീത് ഗോയങ്കയും ഇടപാടിൽ ചില ഭരണപരമായ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു (പ്രത്യേകിച്ച് തന്ത്രപരമായ ഗ്രൂപ്പിന്റെ മൂല്യനിർണ്ണയം സംബന്ധിച്ച്). കൂടാതെ ഇൻവെസ്കോ ഈ ഡീൽ അവരോടൊപ്പമോ അല്ലാതെയോ പൂർത്തിയാക്കാമെന്നും പറഞ്ഞിരുന്നു. എന്നിരുന്നാലും, ലയനത്തിന് ശേഷം കമ്പനിയെ നയിക്കാൻ ഏറ്റവും അനുയോജ്യമായത് പുനിത് ഗോയങ്കയാണെന്നും അദ്ദേഹത്തിന്റെ അഭാവം ഓഹരി ഉടമകളുടെ മൂല്യം കുറയ്ക്കുമെന്നും ഇൻവെസ്കോ വിശ്വസിച്ചു. എന്നാൽ ഈ ഇടപാട് തുടരാൻ വിസമ്മതിച്ചാൽ, അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുമെന്ന് ഇൻവെസ്കോ ആവർത്തിച്ച് ഗോയങ്കയെ ഓർമ്മിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News