Pre Budget 2022 Expectation: ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്ന് സാധാരണക്കാരന്റെ 10 വലിയ പ്രതീക്ഷകൾ?

Budget 2022: ധനമന്ത്രി നിർമ്മല സീതാരാമൻ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ തവണത്തേക്കാളും കൂടുതൽ വെല്ലുവിളികളാണ് ഇത്തവണത്തെ ബജറ്റിൽ സർക്കാരിന് മുന്നിലുള്ളത്. 

Written by - Ajitha Kumari | Last Updated : Feb 1, 2022, 07:51 AM IST
  • ഫെബ്രുവരി 1 ന് രാവിലെ 11ന് പൊതുബജറ്റ് അവതരിപ്പിക്കും
  • നികുതിയിളവിൽ വർദ്ധനവ് ജീവനക്കാർ പ്രതീക്ഷിക്കുന്നു
  • കർഷകർക്ക് അനുകൂലമായി വലിയ പ്രഖ്യാപനങ്ങൾ നടത്താം
Pre Budget 2022 Expectation: ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്ന് സാധാരണക്കാരന്റെ 10 വലിയ പ്രതീക്ഷകൾ?

ന്യൂഡൽഹി: Budget 2022: ധനമന്ത്രി നിർമ്മല സീതാരാമൻ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ തവണത്തേക്കാളും കൂടുതൽ വെല്ലുവിളികളാണ് ഇത്തവണത്തെ ബജറ്റിൽ സർക്കാരിന് മുന്നിലുള്ളത്. രാജ്യം മഹാമാരിയിൽ നിന്നും പതുക്കെ കരകയറുകയാണ്.  ഇത്തവണ ബജറ്റിന് മുന്നോടിയായി നടത്തേണ്ട ഹൽവ ചടങ്ങ് ഇല്ലായിരുന്നു. കൂടാതെ, കഴിഞ്ഞ വർഷത്തെപ്പോലെ ബജറ്റിന്റെ പേപ്പർ പ്രിന്റിംഗ് ഉണ്ടാകില്ല ബജറ്റ് രേഖകൾ ഡിജിറ്റലായി നൽകും. ഈ ബജറ്റിൽ നിന്ന് സാധാരണക്കാരന്റെ 10 വലിയ പ്രതീക്ഷകകളെന്തെന്ന് നമുക്ക് നോക്കാം...

Also Read: Budget 2022 Live Update | പ്രതീക്ഷയോടെ ഇന്ത്യ; രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റുമായി നിർമല സീതാരാമൻ

നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാലറി ക്ലാസ് (Salaried class hopes for tax relief)

2014 ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആദായനികുതിയുടെ അടിസ്ഥാന ഇളവ് രണ്ട് ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി ഉയർത്തി. അടിസ്ഥാന ഇളവിന്റെ വ്യാപ്തി 2.5 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്താൻ കഴിയുമെന്നാണ് ധനമന്ത്രിയിൽ നിന്ന് ഇത്തവണ നികുതിദായകർ പ്രതീക്ഷിക്കുന്നത്. ഇത് സംഭവിച്ചാൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക ഇടത്തരക്കാർക്കാണ്. ഇതിനുപുറമെ ദീർഘകാലത്തിനുശേഷം നികുതി സ്ലാബിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

80C പരിധി വർദ്ധിച്ചേക്കാം (80C limit may increase)

സെക്ഷൻ 80 സിയുടെ പരിധി 1.5 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്താൻ കഴിയുമെന്ന് നികുതി വിദഗ്ധർ കരുതുന്നു. നിലവിൽ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭ്യമാണ്. 80 സിയിൽ നികുതി ഓപ്ഷനുകൾ നിറഞ്ഞതാണ് അതിനാൽ അതിന്റെ പരിധി വർദ്ധിപ്പിക്കണം എന്നതാണ് ഇതിന് പിന്നിലെ യുക്തി. ELSS, PF, ടേം പ്ലാൻ പ്രീമിയം, കുട്ടികളുടെ ഫീസ്, ഭവന വായ്പ തിരിച്ചടവ് എന്നിവ ഉൾപ്പെടെ 10 ചെലവുകൾ 80 C-യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: Google Search: ഗൂഗിളിൽ ആളുകൾ ബജറ്റിനെക്കുറിച്ച് ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്? നോക്കാം

ഹോം ലോൺ പ്രിൻസിപ്പലിന് പ്രത്യേക നികുതി ഇളവ് (Separate tax exemption on home loan principal)

ഭവനവായ്പയുടെ പ്രധാന തുക 80 C ൽ നിന്ന് ഒഴിവാക്കണമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇപ്പോൾ ഇത് 80 സിയിൽ മാത്രം ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ നിങ്ങൾക്ക് 1.5 ലക്ഷം വരെ ക്ലെയിം ചെയ്യാം. ബജറ്റിൽ നികുതി ഇളവ് പരിധി വർധിപ്പിക്കുന്നത് ഭവന നിർമാണ മേഖലയിലെ ആവശ്യം വർധിപ്പിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖല നൽകുന്ന സൂചന.

കിസാൻ സമ്മാൻ നിധിയുടെ തുക കൂടിയേക്കും (The amount of Kisan Samman Nidhi may increase)

കർഷകരുടെ അതൃപ്തി നീക്കി അവരുടെ വരുമാനം വർധിപ്പിക്കാൻ കിസാൻ സമ്മാൻ നിധി വർധിപ്പിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനവും സർക്കാർ നടത്തിയേക്കാം.  നിലവിൽ PM Kisan Yojna പ്രകാരം കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കുന്നു. ഇത് ഇന്നത്തെ ബജറ്റിൽ 8,000 രൂപയായി ഉയർത്തിയേക്കാമെന്നും സൂചനയുണ്ട്.

Also Read: ബജറ്റിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

കാർഷിക വായ്പയുടെ ലക്ഷ്യം വർദ്ധിച്ചേക്കാം (The target of agriculture loan may increase)

കാർഷിക നിയമങ്ങളോടുള്ള എതിർപ്പിന് ശേഷം കർഷകരുടെ അപ്രീതി നീക്കാൻ കാർഷിക വായ്പകളുടെ ലക്ഷ്യം സർക്കാർ വർദ്ധിപ്പിച്ചേക്കാം. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കാർഷിക വായ്പ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വാർത്തകൾ പറയുന്നു. അങ്ങനെ സംഭവിച്ചാൽ കർഷകരുടെ താൽപര്യത്തിന് വേണ്ടിയുള്ള വലിയൊരു ചുവടുവയ്പായി ഇതിനെ കണക്കാക്കും.

കിസാൻ ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിച്ചേക്കാം (Kisan credit card limit may increase)

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തവണ സർക്കാർ KCC യുടെ പരിധി ഉയർത്താൻ പോകുന്നുവെന്നാണ്. ഇതുവരെ 7 ശതമാനം നിരക്കിൽ കർഷകർക്ക് കെസിസി വഴി 3 ലക്ഷം രൂപ വരെ വായ്പ ലഭിച്ചിരുന്നു. കെസിസി വായ്പയുടെ മുൻകൂർ പേയ്മെന്റിന് 3% അധിക കിഴിവ് ഉണ്ട്. അതായത് 4 ശതമാനത്തിൽ കർഷകർക്ക് ഒരു വർഷത്തേക്ക് വായ്പ ലഭിച്ചിരുന്നു. അത് ഇന്നത്തെ ബജറ്റിൽ ഉയർത്തിയേക്കാമെന്നാണ് പ്രതീക്ഷ. 

Also Read: Economic Survey| ഏത് സാമ്പത്തിക വെല്ലുവിളികളെയും നേരിടാൻ സമ്പദ്‌വ്യവസ്ഥ തയ്യാർ-സാമ്പത്തിക സർവ്വേ റിപ്പോർട്ട്

ആരോഗ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും (The focus will be on the health sector)

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ബജറ്റ് ആരോഗ്യ മേഖലയ്ക്കും ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ബജറ്റിൽ കഴിഞ്ഞ വർഷത്തെ വാക്സിനേഷനായി കരുതൽ ധനം നൽകാനാകുമെന്ന് വിദഗ്ധർ കരുതുന്നു.

വർക്ക് ഫ്രം ഹോം അലവൻസ് (work from home allowance)

കഴിഞ്ഞ രണ്ട് വർഷമായി എല്ലാ കമ്പനികളിലും വർക്ക് ഫ്രം ഹോം പോളിസി നടപ്പിലാക്കിയതിനാൽ ജീവനക്കാരുടെ വൈദ്യുതി, ഫർണിച്ചർ, ബ്രോഡ്ബാൻഡ് തുടങ്ങിയവയുടെ ചിലവ് വർധിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അലവൻസ് നൽകണമെന്നാണ് ശമ്പളക്കാർ ആവശ്യപ്പെടുന്നത്. സർക്കാരിന് നേരിട്ട് അലവൻസ് നൽകാൻ കഴിയുന്നില്ലെങ്കിൽ ആദായനികുതിയിൽ ഇളവ് നൽകണമെന്ന് നികുതി സേവനങ്ങളും സാമ്പത്തിക സേവനങ്ങളും നൽകുന്ന കമ്പനിയായ Deloitte India കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എൻപിഎസിലെ നിക്ഷേപത്തിന്റെ നികുതി ഇളവ് വർദ്ധിച്ചേക്കാം

ദേശീയ പെൻഷൻ പദ്ധതിയിലെ നിക്ഷേപത്തിന് 80CCD(1B) പ്രകാരം നികുതി ഇളവ് പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്താൻ സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. 80സി പ്രകാരം ലഭ്യമായ 1.5 ലക്ഷം രൂപയുടെ ഇളവിന് മുകളിലാണ് ഈ നികുതി ഇളവ്. അതായത് മൊത്തം ഇളവ് 2 ലക്ഷം രൂപയായി മാറുന്നു.

പിപിഎഫ് പരിധിയിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് (Tax exemption on investment in NPS may increase)

ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ICAI ധനമന്ത്രിക്ക് തങ്ങളുടെ ആവശ്യം സമർപ്പിച്ചിട്ടുണ്ട്. 
 അതിൽ പിപിഎഫിലെ പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ഉയർത്താൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. ICAI യുടെ അഭിപ്രായത്തിൽ പിപിഎഫിലെ നിക്ഷേപ പരിധി ഉയർത്തുന്നത് ജിഡിപിയിലെ ആഭ്യന്തര സമ്പാദ്യത്തിന്റെ പങ്ക് വർദ്ധിപ്പിക്കാൻ സഹായിക്കും എന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News