e- RUPI: ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി, ആഗസ്റ്റ് രണ്ട് മുതൽ ലഭ്യമാകും

Digital India പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനും Digital Payment സംവിധാനം ഊർജിതമാക്കുന്നതിന്‍റെയും   ഭാ​ഗമായി രാജ്യത്ത്  E - RUPI സംവിധാനം സേവനം   വരുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 10:34 PM IST

    ഇലക്​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ്​ സിസ്റ്റം ആണ് e- RUPI.

  • സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് NPCI യുപിഐ (UPI) പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
e- RUPI: ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി,  ആഗസ്റ്റ് രണ്ട് മുതൽ ലഭ്യമാകും

New Delhi: Digital India പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനും Digital Payment സംവിധാനം ഊർജിതമാക്കുന്നതിന്‍റെയും   ഭാ​ഗമായി രാജ്യത്ത്  E - RUPI സംവിധാനം സേവനം   വരുന്നു.  

ഇലക്​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ്​ സിസ്റ്റം ആണ് e- RUPI.  നാഷണൽ പേയ്മെന്‍റ്  കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (National Payments Corporation of India- NPCI) ഇ-റുപ്പി  (e - RUPI) വികസിപ്പിച്ചത്.  ഈ  സേവനത്തിന്‍റെ ഉത്ഘാടനം   പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ആഗസ്റ്റ് രണ്ടിന് നിര്‍വ്വഹിക്കും.  

സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ  കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്  NPCI യുപിഐ  (UPI) പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഡിജിറ്റൽ പേയ്‌മെന്‍റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ  സംവിധാനമാണ്  ഇ-റുപി   (e - RUPI). ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ SMS സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്‍റ്  സംവിധാനത്തിന്‍റെ  ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്‍റ്  ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുടെ സഹായം ഇല്ലാതെ സേവന ദാതാവിൽ വൗച്ചർ റെഡീം ചെയ്യാൻ കഴിയും. 

Also Read: Independence Day 2021: സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങള്‍ ക്ഷണിച്ച് PM Modi
 

e - RUPI സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുന്നു. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്‌ക്കാൻ കഴിയൂ എന്നും ഇത് ഉറപ്പാക്കുന്നു. പ്രീ-പെയ്ഡ് ആയതിനാൽ, ഒരു ഇടനിലക്കാരന്‍റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്‌ക്കുന്നത് ഇത് ഉറപ്പ് നൽകുന്നു.

മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയ പദ്ധതികൾക്കായി  ഇത് ഉപയോഗിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News