പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയം ഈ മാസം അവസാനത്തോടെ തീരും. 2022 ജൂലൈ 31 നാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി, ഇതിന് മുമ്പ് 2022 മെയ് 31 വരെ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. എന്നാൽ ഈ സമയത്തിനുള്ളിൽ നിരവധി കർഷകരുടെ ഇ-കെവൈസി പൂർത്തിയാകാത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സമയം നീട്ടുകയായിരുന്നു. അതേസമയം പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവായ 2000 രൂപ ജൂലൈ അവസാനം കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്. ഈ വര്ഷം മെയ് 31 ന് പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. അതിനുശേഷമാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി ഒരിക്കൽ കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. ജൂലൈ 31 ന് ശേഷം ഇ-കെവൈസി അപ്ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ലെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ജൂലൈ 31 നകം ഇ-കെവൈസി പൂർത്തിയാക്കുന്നവർക്ക് മാത്രമേ 12-ാം ഗഡുമുതല്‍ സഹായധനമായ 2,000 രൂപ ലഭിക്കുകയുള്ളൂ.
ALSO READ: PM Kisan: പിഎം കിസാൻ ഗുണഭോക്താക്കൾക്ക് വൻ തിരിച്ചടി! ഈ സൗകര്യം സർക്കാർ എടുത്തുകളഞ്ഞു
ഇ-കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1 : പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദർശിക്കുക.
സ്റ്റെപ് 2 : ഹോംപേജിന്റെ വലത് വശത്തായി ഇ-കെവൈസി എന്ന ഓപ്ഷനുണ്ട്.
സ്റ്റെപ് 3 : നിങ്ങളുടെ ആധാർ കാർഡിന്റെ നമ്പറും, ക്യാപ്ടച്ച കോഡും നൽകി. സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യണം.
സ്റ്റെപ് 4: നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകണം.
സ്റ്റെപ് 5 : അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് നൽകണം. ഇതോട് കൂടി നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.
എന്നാൽ എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി അന്വേഷിക്കണം. അടുത്തുള്ള സർവീസ് സെന്ററുകൾ മുഖേന ഓഫ്‌ലൈനായും പിഎം കിസാൻ സമ്മാൻ നിധി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ കിസാൻ സമ്മാൻ നിധി അക്കൗണ്ടിന്റെ വിവരങ്ങളും, ആധാർ കാർഡുമായി സർവീസ് സെന്ററുകൾ സന്ദർശിച്ചാൽ മതി.
പിഎം കിസാൻ യോജന ടോൾ ഫ്രീ നമ്പർ: 011-24300606,
പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261
പ്രധാനമന്ത്രി കിസാൻ യോജന ഇമെയിൽ ഐഡി: ഇ-മെയിൽ ഐഡി: pmkisan-ict@gov.in
കർഷകരെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ലാണ് കേന്ദ്ര സർക്കാർ കർഷകർക്കായുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്. പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കർഷകർക്ക് 6,000 രൂപ വീതം ലഭിക്കും. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകർക്ക് ലഭിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...