PAN Card Misuse : നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയേണ്ടതെങ്ങനെ?

നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ബാങ്ക് ലോൺ എടുക്കാനും, നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്താനും സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 01:54 PM IST
  • നിങ്ങളുടെ സാമ്പത്തികപരമായ എല്ലാ വിവരങ്ങളും, മറ്റ് വിവരങ്ങളും പാൻ അക്കൗണ്ടിൽ നിന്ന് ലഭിക്കും.
  • നിങ്ങളുടെ അഡ്രസ്, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ എല്ലാം തന്നെ പാൻ നമ്പർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും.
  • നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ബാങ്ക് ലോൺ എടുക്കാനും, നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്താനും സാധിക്കും.
PAN Card Misuse : നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയേണ്ടതെങ്ങനെ?

New Delhi : നിങ്ങളുടെ എല്ലാവിധ സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് അല്ലെങ്കിൽ പെർമെനന്റ് അക്കൗണ്ട് നമ്പർ അത്യാവശ്യമാണ്. ഇതില്ലാതെ ലോൺ എടുക്കാനോ, ഏതെങ്കിലും തരത്തിലുള്ള ബാങ്ക് ഇടപാടുകൾ നടത്താനോ സാധിക്കില്ല. അതുമാത്രമല്ല നിങ്ങളുടെ സാമ്പത്തികപരമായ എല്ലാ വിവരങ്ങളും, മറ്റ് വിവരങ്ങളും പാൻ അക്കൗണ്ടിൽ നിന്ന് ലഭിക്കും. നിങ്ങളുടെ അഡ്രസ്, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ എല്ലാം തന്നെ പാൻ നമ്പർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും.

നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ബാങ്ക് ലോൺ എടുക്കാനും, നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്താനും സാധിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വളരെ ഗുണകരമാണ്. അതിനാൽ തന്നെ അവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

പാൻ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയേണ്ടതെങ്ങനെ?

1) ക്രെഡിറ്റ് സ്‌കോറുകൾ ജനറേറ്റ് ചെയ്ത് പാൻ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയാൻ സാധിക്കും.

2) സിബിൽ, എക്വിഫാക്സ്, എക്സ്‌പീരിയൻ, സിആർഐഎഫ് തുടങ്ങിയവ പരിശോധിക്കുന്നത് വഴി ആരെങ്കിലും ലോൺ എടുക്കുന്നുണ്ടോയെന്ന്  അറിയാൻ സാധിക്കും

3) ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്, സിബിലിന്റെ സ്കോർ സ്ഥിരമായി പരിശോധിക്കണം. സിബിൽ പോർട്ടലിൽ നിങ്ങൾ ചെയ്യാത്ത ഒരു ട്രാൻസാക്ഷൻ കണ്ടെത്തിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News