Nobel Prize 2021: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു, പുരസ്കാരം പങ്കിട്ട് 3 പേർ

മൂവരുടെയും പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്‌നങ്ങളും കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്‌തെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 05:37 PM IST
  • സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേർക്ക്.
  • തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം.
  • കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്.
Nobel Prize 2021: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു, പുരസ്കാരം പങ്കിട്ട് 3 പേർ

Stockholm: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള (Economics) നൊബേല്‍ സമ്മാനം (Nobel prize)പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണ ഈ നേട്ടം പങ്കിടുന്നത്. ഡേവിഡ് കാഡ് (David card), ജോഷ്വാ ഡി ആംഗ്രിസ്റ്റ് (Joshua D Angrist), ഗ്യുഡോ ഡബ്ല്യു ഇംബന്‍സ് (Guido W. Imbens) എന്നിവര്‍ക്കാണ് പുരസ്‌കാരം. 

തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്.

Also Read: Nobel Prize 2021 : രസതന്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; രാസത്വരകങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്ക്കാരം

മൂവരുടെയും പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്‌നങ്ങളും കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്‌തെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. സാമൂഹിക ശാസ്ത്ര മേഖലയിലെ വലിയ ചോദ്യങ്ങള്‍ കാര്യകാരണങ്ങളെ സംബന്ധിച്ചായിരുന്നു.

Also Read: Nobel Peace Prize: സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്ക്കാരം മാധ്യമപ്രവർത്തകരെ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനും

കുടിയേറ്റം ശമ്പളത്തെയും തൊഴില്‍ മേഖലയെയും എങ്ങനെ ബാധിക്കും, നീണ്ട കാല വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും. സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ ഇത്തരം ചോദ്യത്തിനുള്ള ഉത്തരം നല്‍കാമെന്ന് സമ്മാന ജേതാക്കള്‍ തെളിയിച്ചെന്നും സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News