New Delhi: വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില (Fuel Price) വര്‍ദ്ധനയിലൂടെ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ കൂനിന്മേല്‍ കുരു പോലെ പാചക വാതക വിലയും കുതിയ്ക്കുകയാണ്.
സാധാരണക്കാരുടെ വയറ്റത്തടിയ്ക്കുകയാണ് പാചക വാതക വില (LPG Price). ആഗസ്റ്റ് മാസത്തിലെ ആദ്യ ദിവസം തന്നെ പുതുക്കിയ പാചക വാതക വില (LPG Price) പുറത്തുവന്നു, പാചക വാതകം സിലിണ്ടറിന് 73.5 രൂപയാണ് ഇക്കുറി എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് കൂട്ടിയിരിയ്ക്കുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation - IOC) 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്‍റെ വില (Commercial Gas Cykinder) 73.5 രൂപയാണ് വർദ്ധിപ്പിച്ചിരിയ്ക്കുന്നത്.
ആഗസ്റ്റ് മാസത്തിലെ ഗാര്‍ഹിക പാചക വാതക വില അറിയാം (Cooking Gas / LPG Price in August)
അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള (Domestic Gas Cylinder) 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്‍റെ വില വർദ്ധിപ്പിച്ചിട്ടില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നു, എന്നാല്‍ പാചക വാതക വില (Cooking Gas Price) ഇതിനോടകം വളരെ ഉയര്‍ന്ന നിലയിലാണ് എന്നതാണ് വസ്തുത....!!
ജൂലൈ മാസത്തില്‍ എണ്ണ കമ്പനികൾ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 25.50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ആഗസ്റ്റ് മാസത്തില്‍ ഡൽഹിയിൽ 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്‍റെ വില 834.50 രൂപയാണ്. കേരളത്തില്‍ ഇത് 841 മുതല്‍ 845 വരെയാണ് സൂചിപ്പിക്കുന്നത്.
വാണിജ്യ വാതക സിലിണ്ടറിന്‍റെ വിലയില്‍ വന്‍ കുതിപ്പ് (Commercial Gas Cykinder Price increased)
എണ്ണ കമ്പനികൾ 19 കിലോ വാണിജ്യ വാതക സിലിണ്ടറുകളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ആഗസ്റ്റ് 1ന് നിലവില്‍ വന്ന പുതുക്കിയ വില നിലവാരം അനുസരിച്ച് 19 കിലോ വാണിജ്യ വാതകത്തിന്‍റെ വില 73.5 രൂപയാണ് കൂടിയത്. ഇതനുസരിച്ച് ഡല്‍ഹിയില്‍
ഡൽഹിയിൽ 19 കിലോ വാണിജ്യ വാതകത്തിന്‍റെ വില 1,623 രൂപയായി. കൊൽക്കത്തയിൽ 72.50 രൂപ വർദ്ധിച്ച് 1,629 രൂപയായും മുംബൈയിൽ 72.50 രൂപ 1,579.50 രൂപയായും ചെന്നൈയിൽ 73.50 മുതൽ 1,761 രൂപ വരെയും വർദ്ധിച്ചു.
വാണിജ്യ വാതക സിലിണ്ടര്‍ ഏറ്റവും ഉയര്‍ന്ന വില ചെന്നൈയില്‍ ( Chennai records highest Commercial Gas Cykinder Price in India)
പുതുക്കിയ LPG Gas Price അനുസരിച്ച് വാണിജ്യ വാതക സിലിണ്ടറിന് ഏറ്റവും ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത് ചെന്നൈയിലാണ്. ആഗസ്റ്റ് 1 മുതല്‍ 19 കിലോ വാണിജ്യ വാതകത്തിന്‍റെ വില 1,761 രൂപയാണ്.
പാചക വാതക സിലിണ്ടറിന്‍റെ വില എങ്ങിനെ അറിയാം? (How to check LPG Gas Price in your location?)
വീട്ടിളിരുനും പാചക വാതക സിലിണ്ടറിന്‍റെ വില എളുപ്പത്തില്‍ അറിയാം. ഇതിനായി നിങ്ങൾ സർക്കാർ എണ്ണ കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ എണ്ണക്കമ്പനികൾ എല്ലാ മാസവും പുതിയ നിരക്കുകൾ പ്രസിദ്ധപ്പെടുത്തുന്നു. https://iocl.com/Products/IndaneGas.aspx എന്ന ലിങ്കിലൂടെ നിങ്ങളുടെ നഗരത്തിലെ ഗ്യാസ് സിലിണ്ടറുകളുടെ വില പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...