LPG Gas Cylinder Price Today: മാസത്തിന്റെ തുടക്കത്തിൽ സാധാരണക്കാർക്ക് സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്. അതേ.. വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. ഈ വാർത്ത വിലക്കയറ്റത്തിനിടയിൽ സാധാരണക്കാരന് ശരിക്കും ആശ്വാസം നൽകും. മെയ് ദിനമായ ഇന്ന് എണ്ണകമ്പനികൾ സാധാരണക്കാരെ സന്തോഷിപ്പിച്ചുകൊണ്ടാണ് മാസ തുടക്കം നടത്തിയിരിക്കുന്നത്. വാണിജ്യ വാതക സിലിണ്ടറുകളുടെ വിലയിൽ ഈ കുറവ് വരുത്തിയത് സർക്കാർ എണ്ണ കമ്പനികളാണ് (OMCs). എണ്ണ വിപണന കമ്പനികൾ ഇന്ന് 19 കിലോഗ്രാം വാണിജ്യസിലിണ്ടറിന് 172 രൂപയാണ് കുറച്ചിരിക്കുന്നത്.
Also Read: Ration Shop:റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും
Oil marketing companies have revised the prices of commercial LPG gas cylinders. The rate of 19 KG commercial LPG gas cylinders has been slashed by Rs 171.50 with effect from today. Delhi retail sales price of 19kg commercial LPG cylinder is Rs 1856.50 from today: Source pic.twitter.com/fFtlLsaygh
— ANI (@ANI) May 1, 2023
ഈ നിരക്ക് മെയ് 1 ആയ ഇന്നു മുതലാണ് നിലവിൽ വന്നത്. എണ്ണക്കമ്പനികൾ വിമാന ഇന്ധനത്തിന്റെ വിലയും കുറച്ചിട്ടുണ്ട് 2415 രൂപയാണ് കുറച്ചത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. നേരത്തെ ഡൽഹിയിൽ 2028 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ ഗ്യാസ് സിലിണ്ടർ ഇന്നു മുതൽ 1856.50 രൂപയ്ക്ക് ലഭിക്കും. അതുപോലെ കൊൽക്കത്തയിൽ 2132 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇനി 1960.50 രൂപയ്ക്ക് ലഭിക്കും.
Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!
അതുപോലെ തന്നെ മുംബൈയിൽ നേരത്തെ ഈ സിലിണ്ടറിന് 1980 രൂപയായിരുന്നുവെങ്കിൽ അത് ഇപ്പോൾ 1808.50 രൂപയായി കുറഞ്ഞിട്ടുണ്ട്. ചെന്നൈയിൽ നിലവിൽ 2192.50 രൂപ വിലയുള്ള ഈ സിലിണ്ടറിന് ഇന്നു മുതൽ 2021.50 രൂപ നൽകിയാൽ മതിയാകും. അതുപോലെ എണ്ണ വിപണന കമ്പനികൾ എടിഎഫിന്റെ വില 2415.25 രൂപ കുറച്ചത് തിരക്കേറിയ യാത്രാ സീസണിൽ എയർലൈൻ കമ്പനികൾക്ക് വലിയ ആശ്വാസമാകും. ഇക്കാരണത്താൽ വരും കാലങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലണ്ടർ വിലയിൽ മാറ്റം വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...