Link Vaccination certificates to passport: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാം

Covid Vaccination സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍, ഈ  സംവിധാനം വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 08:00 PM IST
  • Covid Vaccination സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍
  • കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിയ്ക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ (CoWin portal) ആണ് ഈ സൗകര്യം ലഭിക്കുക.
  • ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും.
Link Vaccination certificates to passport: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക്  ചെയ്യാം

New Delhi: Covid Vaccination സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍, ഈ  സംവിധാനം വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട്   കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിയ്ക്കുന്ന  കോവിന്‍  പോര്‍ട്ടലില്‍ (CoWin portal) ആണ് ഈ സൗകര്യം ലഭിക്കുക.  ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്‌സിന്‍  സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും. 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍  ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് എന്ന്   ആരോഗ്യസേതു ആപ്പ്  (Aarogya Setu app) തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.

Also Read: CoWIN പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതം, വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രവാസികള്‍,  വിദ്യാഭ്യാസം, ജോലി, അല്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ്  ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ  ഭാഗമായി വിദേശത്തേക്ക് പോകുന്നവര്‍, മറ്റു ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകേണ്ടവര്‍  എന്നിവര്‍ക്കെല്ലാം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌.  കൂടാതെ,  മിക്ക രാജ്യങ്ങളും ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക്  കോവിഡ്  വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട് .

വിദേശരാജ്യങ്ങളില്‍ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ആധികാരികത ഉറപ്പുവരുത്താന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍  രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.  ഇത് സുഗമമാക്കാനാണ് വാക്‌സിന്‍ രജിസ്‌ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ ഈ പ്രത്യേക സംവിധാനം ഒരുക്കിയത്.

Also Read: Covid Vaccination Certificate: കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടെങ്കില്‍ അനായാസം തിരുത്താം, എങ്ങനെയെന്നറിയാം

കൂടാതെ, വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും പേരില്‍ മാറ്റമുണ്ട് എങ്കില്‍ അതിനും പരിഹാരമുണ്ട്.  ഇരു രേഖകളിലേയും പേരുകള്‍ ഒന്നാണെന്ന്  ഉറപ്പാക്കുന്നതിന് ഒറ്റത്തവണ പേര് മാറ്റാനും കോവിന്‍  ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും  പാസ്പോര്‍ട്ട് നമ്പരും തമ്മില്‍ വളരെ എളുപ്പത്തില്‍ ലിങ്ക് ചയ്യാന്‍ സാധിക്കും.

1.    കോവിഡ്​ വാക്സിനേഷന്‍  പോര്‍ട്ടലായ  www.cowin.gov.in ലോഗിന്‍ ചെയ്യുക  

2. ലോഗിന്‍ ചെയ്യുന്നതിനായി  നിങ്ങളുടെ  മൊബൈല്‍ നമ്പര്‍ നല്‍കുക.  ശേഷം  നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്ന OTP നമ്പര്‍ നല്‍കുക.  

3. Verify & Proceed എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 

4. Account Details ലേയ്ക്ക് പോകുക 

5. "Raise an Issue" ബട്ടണില്‍ ക്ലിക്ക് ചെയ്യുക  

6. Select Passport option എന്നതില്‍ ക്ലിക്ക് ചെയ്യുക.  

7. Drop Down menu വില്‍നിന്നും വ്യക്തിയെ (പേര്) തിരഞ്ഞെടുക്കുക. 

8.  Passport number ചേര്‍ക്കുക.

8. Submit ചെയ്യുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News