Lic Listing: എൽഐസി ഓഹരികൾ ലിസ്റ്റ് ചെയ്തത് നഷ്ടത്തിൽ, വ്യാപാരം തുടങ്ങിയത് 872 രൂപയിൽ

3.5 ശതമാനമാണ് എൽഐസി തങ്ങളുടെ ഓഹരികൾ വിറ്റത്. ഇതുവഴി 21,000 കോടിയാണ് സമാഹരിച്ചത് (Lic stock listing)

Written by - Zee Malayalam News Desk | Last Updated : May 17, 2022, 12:31 PM IST
  • രാവിലെ 10.25-ന് വില 903-ലേക്ക് എത്തുകയും എങ്കിലും വ്യാപാരം ഇപ്പോഴും 4.70 ശതമാനം നഷ്ടത്തിലാണ് നടക്കുന്നത്
  • പൊതു ഓഹരി വിൽപ്പനയിൽ 3.5 ശതമാനമാണ് എൽഐസി തങ്ങളുടെ ഓഹരികൾ വിറ്റത്
  • മികച്ച പ്രതികരണമായിരുന്നു എൽഐസിയുടെ ഐപിഒയ്ക്ക് വിപണിയിൽ ലഭിച്ചത്
Lic Listing: എൽഐസി ഓഹരികൾ ലിസ്റ്റ് ചെയ്തത് നഷ്ടത്തിൽ, വ്യാപാരം തുടങ്ങിയത് 872 രൂപയിൽ

മുംബൈ:  എൽഐസിയുടെ ഓഹരികൾ 872 യിൽ വ്യാപാരം ആരംഭിച്ച് 867.20യിൽ നഷ്ടത്തിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തു. നിലവിലെ അലോട്ട്മെൻറ് തുക 949 രൂപയാണ്. ഇത്തരത്തിൽ നഷ്ടം 81.80 രൂപയാണ്.
അതേസമയം രാവിലെ 10.25-ന് വില 903-ലേക്ക് എത്തുകയും എങ്കിലും വ്യാപാരം ഇപ്പോഴും 4.70 ശതമാനം നഷ്ടത്തിലാണ് നടക്കുന്നത്. ഇപ്പോഴത് 905 രൂപയിലേക്ക് കൂടി ഉയർന്നെങ്കിലും നഷ്ടത്തിൽ നിന്നും കരകയറിയിട്ടില്ല.

പ്രരാംഭ പൊതു  ഓഹരി വിൽപ്പനയിൽ (LIC IPO) 3.5 ശതമാനമാണ് എൽഐസി തങ്ങളുടെ ഓഹരികൾ വിറ്റത്. ഇതുവഴി 21,000 കോടിയാണ് കോർപ്പറേഷൻ സമാഹരിച്ചത്. മികച്ച പ്രതികരണമായിരുന്നു എൽഐസിയുടെ ഐപിഒയ്ക്ക് വിപണിയിൽ ലഭിച്ചത്.

Also Read: LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്

ഇന്ത്യയിലെ തന്നെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത് എന്നാണ് വിലയിരുന്നത്. 2021 നവംബറില്‍ പേടിഎം നടത്തിയ ഐപിഒയിൽ 18,300 കോടി രൂപയാണ് സമാഹരിച്ചത്. ഇതിനെ എൽഐസി തങ്ങളുടെ ഐപിഒ വഴി മറികടക്കാനാണ് സാധ്യത.

ALSO READ: LIC IPO: എൽഐസി പ്രാഥമിക ഓഹരി വിൽപന ഇന്ന് മുതൽ; പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ്

എൽഐസിയുടെ 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്. വിറ്റ ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ എൽഐസി ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായാണ് സംവരണം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News