LIC Kanyadan Policy: കന്യാദാന്‍ പോളിസി, പെൺകുട്ടികൾക്കായി എൽഐസിയുടെ അടിപൊളി സ്കീം

LIC Kanyadan Policy:  പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു നിക്ഷേപ പദ്ധതിയാണ് എൽഐസി കന്യാദാൻ പോളിസി.

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 09:47 PM IST
  • ദിവസവും വെറും 75 രൂപ നീക്കിവെച്ചാൽ 14 ലക്ഷം കയ്യിലെത്തും. അഥവാ പ്ലാനിൽ ചേർന്ന് 25 വർഷം പൂർത്തിയായാൽ നിക്ഷേപകന് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും.
LIC Kanyadan Policy: കന്യാദാന്‍ പോളിസി, പെൺകുട്ടികൾക്കായി എൽഐസിയുടെ അടിപൊളി സ്കീം

LIC Kanyadan Policy: പെണ്‍കുട്ടികള്‍ക്കായി ഒരു അടിപൊളി പദ്ധതിയുമായി LIC. വളരെ കുറഞ്ഞ തുക നിക്ഷേപിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വലിയ തുക നേടാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ LIC ഒരുക്കുന്നത്.

പെണ്‍കുട്ടികളെ സംബന്ധിച്ച് നമുക്കറിയാം, ചിലവുകള്‍ ഏറെയാണ്‌. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു നിക്ഷേപ പദ്ധതിയാണ് എൽഐസി കന്യാദാൻ പോളിസി.

അതായത്, ദിവസവും വെറും 75 രൂപ നീക്കിവെച്ചാൽ 14 ലക്ഷം കയ്യിലെത്തും. അഥവാ പ്ലാനിൽ ചേർന്ന് 25 വർഷം പൂർത്തിയായാൽ  നിക്ഷേപകന്  27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും.  ഈ തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ പണം ഉപയോഗിക്കാം.

എൽഐസി കന്യാദൻ പോളിസി (LIC Kanyadan Policy) 

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം  പെൺകുട്ടിയുടെ പിതാവിന്‍റെ പേരിലാണ് ഈ നിക്ഷേപ പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കുക. ദിവസം വെറും 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം.

പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ഈ അക്കൗണ്ടിനുള്ള  കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് 13 മുതൽ 25 വർഷം വരെയാകാം. 13 വർഷമാണ് കുറഞ്ഞ കാലാവധി

ഈ പദ്ധതിയിൽ പിതാവിന്‍റെ മരണാനന്തര ആനുകൂല്യങ്ങൾ മകൾക്ക് ആണ് ലഭിക്കുക. അതുകൂടാതെ, ഗുണഭോക്താവ് സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടാൽ, കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കും.  ഗുണഭോക്താവ് വാഹന അപകടത്തിൽ മരണപ്പെട്ടാൽ, കുടുംബത്തിന് 10 ലക്ഷം രൂപ മരണ ആനുകൂല്യമായി നൽകും. പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ, പ്രീമിയം അടയ്ക്കേണ്ടതില്ല. 

3 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ പോളിസി ആക്ടീവ് ആവുകയും, പിന്നീട് ഈ പോളിസി ഉപയോഗിച്ച് ലോൺ എടുക്കുകയും ചെയ്യാം.  

പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ സൗകര്യമനുസരിച്ച് പ്രീമിയം അടയ്ക്കാം. പ്രവാസികൾക്കുൾപ്പെടെ പദ്ധതിയിൽ അംഗമാകാം , പൂർണ്ണമായും നികുതി രഹിത പോളിസിയാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News