HDFC Bank FD Rate Hike: RBI റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം മിക്കവാറും എല്ലാ ബാങ്കുകളും നിക്ഷേപ, വായ്പാ പലിശ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. അതനുസരിച്ച് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്കും ആ പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്.
ചില പ്രത്യേക കാലയളവില്‍ ഉള്ള 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ നിരക്ക് വര്‍ദ്ധന 7 ദിവസത്തിനും 10 വർഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാധകമാണ്.
Also Read: Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
എച്ച്‌ഡിഎഫ്‌സി ബാങ്ക് സാധാരണക്കാർക്ക് 3% മുതൽ 7.10% വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50% മുതൽ 7.60% വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് നല്‍കുന്ന അറിയിപ്പ് അനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ 2023 ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിൽ വന്നു.
HDFC ബാങ്ക് സ്ഥിര നിക്ഷേപത്തിന്‍റെ ഏറ്റവും പുതിയ പലിശ നിരക്ക് ചുവടെ:-
7 - 14 ദിവസം 3.00%
15 - 29 ദിവസം 3.00%
30 - 45 ദിവസം 3.50%
46 - 60 ദിവസം 4.50%
61 - 89 ദിവസം 4.50%
90 ദിവസം <= 6 മാസം 4.50%
6 മാസം 1 ദിവസം <= 9 മാസം 5.75%
9 മാസം 1 ദിവസം മുതൽ < 1 വർഷം 6.00%
1 വർഷം മുതൽ 15 മാസം വരെ 6.60%
15 മാസം മുതൽ <18 മാസം വരെ 7.10%
18 മാസം മുതൽ <21 മാസം വരെ 7.00%
21 മാസം - 2 വർഷം 7.00%
2 വർഷം 1 ദിവസം - 3 വർഷം 7.00%
1 ദിവസം മുതൽ 3 വർഷം - 5 വർഷം 7.00%
5 വർഷം 1 ദിവസം - 10 വർഷം 7.00%
രാജ്യത്തെ ഏറ്റവും രണ്ടാമത്തെ പൊതുമേഖല ബാങ്കായ PNBയും അടുത്തിടെ സ്ഥിര നിക്ഷേപത്തിന്‍റെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത കാലയളവിലെ 2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് PNB നിലവില്‍ വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്, ബാങ്കിന്‍റെ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് പുതിയ നിരക്കുകൾ 2023 ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഫെബ്രുവരി ആദ്യവാരം, റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. അതിനുശേഷം മിക്കവാറും എല്ലാ ബാങ്കുകളും അവരുടെ നിക്ഷേപ, വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കുകയാണ്. എല്ലാ ബാങ്കുകളും, അതായത്, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഈ ഗണത്തില്‍പ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...