PNB FD Interest Rates: മുതിർന്ന പൗരന്മാർക്ക് അടിപൊളി നേട്ടം, സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

PNB നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങൾക്ക് 7.5% വരെ പലിശ നേടാം.  പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നു.

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 06:02 PM IST
  • PNB നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങൾക്ക് 7.5% വരെ പലിശ നേടാം. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നു.
PNB FD Interest Rates: മുതിർന്ന പൗരന്മാർക്ക് അടിപൊളി നേട്ടം, സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

PNB FD Interest Rates: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്  വര്‍ദ്ധിപ്പിച്ചു.  RBI അടുത്തിടെ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ്  PNB സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്  വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.  

ബാങ്ക് നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങൾക്ക് 7.5% വരെ പലിശ നേടാം.  പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നു.

Also Read:  Uddhav Thackeray: തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം, പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടമായതിന് പിന്നാലെ  ഉദ്ധവ് താക്കറെ

അതേസമയം, നിങ്ങള്‍ ഒരു സൂപ്പർ സീനിയർ സിറ്റിസന്‍റെ പേരിലാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍  2023 ഫെബ്രുവരി 20 മുതൽ ബാങ്ക് നൽകുന്ന പലിശ നിരക്ക് 7.55 ശതമാനത്തിൽ നിന്ന് 7.80 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  

മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ 2 വർഷത്തിന് മുകളിലും 3 വർഷം വരെയുമുള്ള കാലയളവിലുള്ള 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപത്തിന് മുന്‍പ് 7.25% പലിശയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍,, അതായത്, ഫെബ്രുവരി 20 മുതല്‍ അത് 7.5 % ആയി ഉയര്‍ത്തി.

അതേസമയം, അതേ കാലയളവിന്  ഒരു സാധാരണ പൗരന് ലഭിക്കുക 7% ആണ്. മുന്‍പ് ഇത് 6.75% ആയിരുന്നു.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News