Rs 2000 Notes Exchange Deadline: 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായും ഈ നോട്ടുകള്‍ പ്രചാരത്തിലുണ്ടാകില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. കൈവശമുള്ള 2000 നോട്ടുകൾ മാറ്റിയെടുക്കാനും അക്കൗണ്ടില്‍ നിക്ഷേപിക്കാനുമായി 2023 മെയ് 23 മുതൽ 2023 സെപ്റ്റംബർ 30 വരെ സമയവും RBI നല്‍കിയിരുന്നു.
Also Read: October 2023 Monthly Horoscope: ഒക്ടോബർ ഈ 4 രാശിക്കാര്‍ക്ക് അടിപൊളി സമയം!! ഭാഗ്യം എന്നും അനുകൂലം
അതനുസരിച്ച്, ഇന്ന് സെപ്റ്റംബര്‍ 30, 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാനുള്ള അവസാന ദിവസമാണ്. അതായത് 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനും അക്കൗണ്ടില്‍ നിക്ഷേപിക്കാനും ഇന്ന് ഒരു ദിവസം കൂടി അവസരമുണ്ട്.
സെപ്റ്റംബര്‍ 30 ന് ശേഷവും 2023 ഒക്ടോബർ 1 ന് ശേഷവും ഏതെങ്കിലും കാരണവശാല്‍ 2000 രൂപ നോട്ടുകൾ ഒരു വ്യക്തിയുടെ കൈവശമുണ്ടായിരുന്നാല്‍ അവയ്ക്ക് എന്ത് സംഭവിക്കും എന്ന ചോദ്യവും ഉയരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് RBI രാജ്യത്ത് വിനിമയത്തിലിരുന്ന 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകള്‍ കൈവശമുള്ളവർക്ക് അവ മാറ്റാനോ ബാങ്കില്‍ നിക്ഷേപിക്കാനോ സമയം അനുവദിക്കുകയും ചെയ്തത്. സെപ്റ്റംബർ 1 വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 3.32 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ അതായത്, അച്ചടിച്ച 93% നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് തിരിച്ചെത്തിയിരുന്നു.
2000 രൂപ നോട്ടുകള്‍ സംബന്ധിച്ച് RBI പറയുന്നത്?
സെപ്റ്റംബർ 30ന് ശേഷവും 2000 രൂപ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, ഈ തീയതിക്ക് ശേഷം ആളുകൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ ബാങ്കിൽ നിന്ന് മാറ്റി വാങ്ങാനോ കഴിയില്ല. ആർബിഐയിൽ പോയാൽ മാത്രമേ ആളുകൾക്ക് 2000 രൂപ നോട്ടുകൾ മാറ്റാൻ കഴിയൂ.
നോട്ടുകള്‍ മാറ്റുമ്പോള്‍ RBI യ്ക്ക് വിശദീകരണം നല്‍കേണ്ടി വരും
സെപ്റ്റംബര്‍ 30ന് ശേഷം ഒരാൾ 2000 രൂപ നോട്ടുകൾ ആർബിഐ വഴി മാറ്റിയെടുക്കുമ്പോള്‍ നിശ്ചിത തീയതിക്കകം 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആർബിഐയ്ക്ക് വിശദീകരണം നല്‍കേണ്ടി വരും. നിലവിൽ, നിയമപരമായ ടെൻഡർ ആയതിനാൽ, ആർബിഐ പ്രസ്താവിച്ചതുപോലെ, 2000 രൂപ നോട്ടുകൾ 2023 സെപ്റ്റംബർ 30 ന് ശേഷവും നിർദ്ദിഷ്ട ആർബിഐ ഓഫീസുകളിൽ മാറ്റാവുന്നതാണ്. ബാങ്കിൽ നിക്ഷേപിക്കാന്‍ സാധിക്കില്ല.
2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്‍റെ ലക്ഷ്യം കൈവരിച്ചതിനാലാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് RBI അറിയിയ്ക്കുന്നത്. രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ സമയത്താണ് RBI 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്.
അതേസമയം, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് വിൻഡോ നീട്ടുമോ എന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളൊന്നും തത്കാലം RBI പുറത്തുവിട്ടിട്ടില്ല. അതായത്, 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി നീട്ടുന്നത് സംബന്ധിച്ച് ആർബിഐ ഒരു വിവരവും നൽകിയിട്ടില്ല. നിലവിൽ, 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. അതിനുശേഷം, ബാങ്കുകൾ 2000 രൂപ നോട്ടുകൾ ബാങ്കില്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...