Fixed Deposit: സ്ഥിര നിക്ഷേപം നടത്താന്‍ പ്ലാനുണ്ടോ? പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് അറിയാം

Fixed Deposit Interest Rate:  അപകട സാധ്യതയില്ലാത്ത നിക്ഷേപരീതി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത്  സ്ഥിര നിക്ഷേപങ്ങളാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 07:27 PM IST
  • റിട്ടയർമെന്‍റ് ജീവിതം സുഗമമാക്കാനും സന്തോഷകരമാക്കുവാനും സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും അനുയോജ്യമായ മാർഗമാണ്.
Fixed Deposit: സ്ഥിര നിക്ഷേപം നടത്താന്‍ പ്ലാനുണ്ടോ? പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് അറിയാം

Fixed Deposit Interest Rate: ഭാവി ജീവിതത്തിലെ ചിലവുകൾ മുന്നിൽ കണ്ട് അതിനായി പണം നീക്കിവയ്ക്കുന്നവരാണ് ഒട്ടുമിക്കവരും. പണം എങ്ങിനെ സമ്പാദിക്കാം എന്നും അതിനായി സുരക്ഷിതമായ  മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുമാണ് ഇന്ന് മിക്കവരും. 

Also Read:  SBI Amrit Kalash Update: എസ്ബിഐ അമൃത് കലഷ് പദ്ധതിയില്‍ ചേരാനുള്ള സമയം അവസാനിക്കുന്നു!! 

ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയവ കൂടാതെ, സ്ഥിര നിക്ഷേപങ്ങള്‍  നടത്തിയും സാമ്പത്തിക ഭദ്രത നേടാനാകും.  അപകട സാധ്യതയില്ലാത്ത നിക്ഷേപരീതി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത്  സ്ഥിര നിക്ഷേപങ്ങളാണ്. റിട്ടയർമെന്‍റ്  ജീവിതം സുഗമമാക്കാനും സന്തോഷകരമാക്കുവാനും സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും അനുയോജ്യമായ മാർഗമാണ്.

Also Read:  Luck and Birth Time: ഉച്ചയ്ക്ക് ശേഷം ജനിച്ചവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍, ജനനസമയം പറയും നിങ്ങളുടെ ഭാഗ്യം  

പല കാലാവധിയില്‍ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ ഇന്ന് സുലഭമാണ്.  അതായത്, വെറും ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ തുടങ്ങി  10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ നടത്താം. കാലാവധി  തുകയും അനുസരിച്ച് പല ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ കൂടുതല്‍ പലിശ നിരക്ക് ലഭിക്കുന്നിടത്ത് വേണം സ്ഥിര നിക്ഷേപം നടത്താന്‍.

കാലാവധി കൂടുന്നതിനനുസരിച്ച് ഉയര്‍ന്ന പലിശ നേടാന്‍ സാധിക്കും. ഷോര്‍ട്ട് ടേം (1-3 വര്‍ഷം), മിഡ് ടേം (3-5 വര്‍ഷം), ലോംഗ് ടേം (5-10 വര്‍ഷം) എന്നിങ്ങനെ വിവിധ കാലാവധികളില്‍ നിക്ഷേപങ്ങള്‍ നടത്താം. രാജ്യത്തെ പ്രമുഖ ബാങ്കുകൾ 1 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം. 

എസ് ബി ഐ (SBI Bank) 
 
1. 6 മാസം മുതൽ 1 വർഷം വരെ - 5.25 മുതൽ 5.75 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.1 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 7 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 6.5 ശതമാനം വരെ
 
പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank) 

1. 6 മാസം മുതൽ 1 വർഷം വരെ - 6 മുതൽ 6.25 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 6.75 മുതൽ 7.25 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 6.8 മുതൽ 7 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 മുതൽ 7 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 6.5 ശതമാനം വരെ

ഐസിഐസിഐ ബാങ്ക്  (ICICI Bank)

1. 6 മാസം മുതൽ 1 വർഷം വരെ - 4.75 മുതൽ 6 ശതമാനം വരെ

2. 1 വർഷം മുതൽ 2 വർഷം വരെ - 6.7 മുതൽ 7.10 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 7 മുതൽ 7.10 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 7 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 6.9 മുതൽ 7 ശതമാനം വരെ

എച്ച്ഡിഎഫ്സി ബാങ്ക്  (HDFC Bank)

1. 6 മാസം മുതൽ 1 വർഷം വരെ - 4.5 മുതൽ 6 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 6.6 മുതൽ 7.10 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 7 മുതൽ 7.15 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 7 മുതൽ 7.20 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 7 ശതമാനം
 
യെസ് ബാങ്ക് (Yes Bank)

1. 6 മാസം മുതൽ 1 വർഷം വരെ - 5 മുതൽ 6.35 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 7.25 മുതൽ 7.75 ശതമാനം വരെ 3. 

2 വർഷം മുതൽ 3വർഷം വരെ - 7.25 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 7.25 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 7 മുതൽ 7.25 ശതമാനം വരെ

കാനറ ബാങ്ക് (Canara Bank) 

1. 6 മാസം മുതൽ 1 വർഷം വരെ - 6.15 മുതൽ 6.25 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 6.85 മുതൽ 7.25 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 6.8 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 6.8 ശതമാനം വരെ

5. 5 വർഷത്തിൽ കൂടുതൽ - 6.7 ശതമാനം വരെ

ആക്സിസ് ബാങ്ക്  (Axis Bank)

1. 6 മാസം മുതൽ 1 വർഷം വരെ - 5.75 മുതൽ 6 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 6.7 മുതൽ 7.1 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 7.1 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 7.1 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 7 ശതമാനം വരെ

ഫെഡറൽ ബാങ്ക് (Federal Bank)

1. 6 മാസം മുതൽ 1 വർഷം വരെ - 5 മുതൽ 6 ശതമാനം വരെ 

2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.4 ശതമാനം വരെ 

3. 2 വർഷം മുതൽ 3വർഷം വരെ - 7.05 ശതമാനം വരെ 

4. 3 വർഷം മുതൽ 5 വർഷം വരെ - 7 ശതമാനം വരെ 

5. 5 വർഷത്തിൽ കൂടുതൽ - 6.6 ശതമാനം വരെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News