Kerala Lottery Result 2023 WIN-WIN W 715 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 715 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WP 160541 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലത്ത് നിന്നുമെടുത്ത ടിക്കറ്റാണിത്. WR 589588 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. തിരുവനന്തപുരത്ത് നിന്നെടുത്ത ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ALSO READ : Kerala Lottery Result 2023 : ഒന്നാം സമ്മാനം 70 ലക്ഷം രൂപ; അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
വിൻ-വിൻ W 715 ഭാഗ്യക്കുറി ഫലങ്ങൾ
ഒന്നാം സമ്മാനം - WP 160541 (കൊല്ലം)
രണ്ടാം സമ്മാനം : WR 589588 (തിരുവനന്തപുരം)
മൂന്നാം സമ്മാനം : WN 981178 WO 128472 WP 581845 WR 550982 WS 537039 WT 917397 WU 252405 WV 646763 WW 198718 WX 706896 WY 205723 WZ 298913
സമാശ്വാസ സമ്മാനം (8,000 രൂപ) : WN 160541 WO 160541 WR 160541 WS 160541 WT 160541 WU 160541 WV 160541 WW 160541 WX 160541 WY 160541 WZ 160541
നാലാം സമ്മാനം : 0072 0174 0723 1748 1781 2338 2881 3182 3342 4317 5024 5386 6429 7075 7317 7509 8074 9147
അഞ്ചാം സമ്മാനം : 0168 0196 1531 1688 2702 3333 3337 4898 5086 7490
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...