Gold Rate Today : കുറഞ്ഞതെല്ലാം കൂടുകയാണോ? സ്വർണവിലയിൽ വർധന

Gold Rate Today Kerala : തുടർച്ചയായ വില ഇടിവ് പിന്നാലെയാണ് ഇന്നലെ ഇന്നുമായി സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 01:46 PM IST
  • തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ പൊന്നിന്റെ വില 41,000ലേക്കെത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായിട്ടുള്ള വില വർധനയിലെ സ്വർണവില 42,000ത്തിൽ തിരികെയെത്തി.
  • ഇന്ന് ഒക്ടോബർ ഏഴാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 25 രൂപയാണ്.
Gold Rate Today : കുറഞ്ഞതെല്ലാം കൂടുകയാണോ? സ്വർണവിലയിൽ വർധന

Gold Price Today October 7 : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. 2023ലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയ സ്വർണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന് വരികയാണ്. തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ പൊന്നിന്റെ വില 41,000ലേക്കെത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായിട്ടുള്ള വില വർധനയിലെ സ്വർണവില 42,000ത്തിൽ തിരികെയെത്തി. 

ഇന്ന് ഒക്ടോബർ ഏഴാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 25 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഉയർന്നത് 200 രൂപയും. 5,275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. പവന് 42,200 രൂപയാണ്. സെപ്റ്റംബർ 20ന് 44,160 രൂപയിൽ എത്തി നിന്നിരുന്ന സ്വർണവിലയാണ് ഇപ്പോൾ 42,200ത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

ALSO READ : Gold Rate Today : വാങ്ങിച്ചോ... വാങ്ങിച്ചോ; സ്വർണവില ഇനിയും താഴേക്ക് തന്നെ

ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഒക്ടോബർ 1 - 42,680 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ഒക്ടോബർ 2 - 42,560 രൂപ

ഒക്ടോബർ 3 - 42, 080 രൂപ

ഒക്ടോബർ 4 - 42,072 രൂപ 

ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഒക്ടോബർ 6 - 42,000 രൂപ

ഒക്ടോബർ 7 - 42,200 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കൂടി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 1.50 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 74.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News