Kerala Gold Price Today 28.01.2024 : കഴിഞ്ഞ വില ചാഞ്ചാട്ടത്തിനൊടുവിൽ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് 28-ാം തീയതി ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വില കൂടിയും കുറഞ്ഞും നിൽക്കുകയാണെങ്കിലും പൊന്നിന്റെ ശരാശരി വില ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഈ മാസം ഒറ്റ തവണ മാത്രമാണ് (ജനുവരി 18) സ്വർണത്തിന്റെ വില 46,000ത്തിന് താഴേക്കെത്തിയത്. എന്നാൽ പിന്നീട് 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനത്തെ സ്വർണവില ഇതെ ട്രെൻഡ് തുടരുകയാണ്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.
ALSO READ : Gold Rate Today : ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില
ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജനുവരി 1- 46,840 രൂപ
ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന നിരക്ക്)
ജനുവരി 3 - 46,800 രൂപ
ജനുവരി 4 - 46,480 രൂപ
ജനുവരി 5 - 46,400 രൂപ
ജനുവരി 6 - 46,400 രൂപ
ജനുവരി 7 - 46,400 രൂപ
ജനുവരി 8 - 46,240 രൂപ
ജനുവരി 9 - 46,160 രൂപ
ജനുവരി 10 - 46,160 രൂപ
ജനുവരി 11 - 46,080 രൂപ
ജനുവരി 12 - 46,160 രൂപ
ജനുവരി 13 - 46,400 രൂപ
ജനുവരി 14 - 46,400 രൂപ
ജനുവരി 15 - 46,520 രൂപ
ജനുവരി 16 - 46,440 രൂപ
ജനുവരി 17 - 46,160 രൂപ
ജനുവരി 18 - 45, 920 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്)
ജനുവരി 19 - 46,160 രൂപ
ജനുവരി 20 - 46,240 രൂപ
ജനുവരി 21 - 46,240 രൂപ
ജനുവരി 22- 46,240 രൂപ
ജനുവരി 23 - 46,240 രൂപ
ജനുവരി 24 - 46,200 രൂപ
ജനുവരി 25 - 46,160 രൂപ
ജനുവരി 26 - 46,240 രൂപ
ജനുവരി 27 - 46,160 രൂപ
ജനുവരി 28 - 46,160 രൂപ
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.