Gold Price Today Kerala : സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇന്ന് മൂന്നാം തവണയാണ് സ്വർണത്തിന്റെ വില കുറയുന്നത്. ഈ മാസം ഇത്രയധികം വില കുറയുന്നതും ഇതാദ്യമാണ്. സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കും ഇതാണ്. സെപ്റ്റംബർ 13 ഇന്ന് 34 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് കുറഞ്ഞത് 272 രൂപയാണ്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം - 5,450 രൂപ
ഒരു പവൻ- 43,600 രൂപ
സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
സെപ്റ്റംബർ 1- 44,040
സെപ്റ്റംബർ 2- 44,160
സെപ്റ്റംബർ 3 - 44,160
സെപ്റ്റംബർ 4 - 44,240
സെപ്റ്റംബർ 5 - 44,120
സെപ്റ്റംബർ 6 - 44,000
സെപ്റ്റംബർ 7 - 43,920
സെപ്റ്റംബർ 8 - 44,000
സെപ്റ്റംബർ 9 - 43,880
സെപ്റ്റംബർ 10 - 43,880
സെപ്റ്റംബർ 11 - 43,873
സെപ്റ്റംബർ 12 - 43,873
സെപ്റ്റംബർ 13 - 43,600
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...